'കെ സുധാകരൻ കോൺഗ്രസിന്റെ അന്തകൻ'; കണ്ണൂരിൽ സേവ് കോൺഗ്രസ് ഫ്‌ളക്‌സ്


കെ.സുധാകരൻ (Photo: മാതൃഭൂമി) കണ്ണൂരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്

കണ്ണൂർ: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ വിമർശിച്ച് കണ്ണൂർ നഗരത്തിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. തളാപ്പ് ശ്രീധരീയം ആയുർവേദ ആസ്പത്രിക്ക് എതിർവശത്തായിരുന്നു സേവ് കോൺഗ്രസ് എന്ന് അച്ചടിച്ച യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നത്. കണ്ടയുടൻ തന്നെ കോൺഗ്രസ് പ്രവർത്തകർ ബോർഡ്‌ നീക്കി.

നെഹ്രുവിനെ തള്ളിപ്പറഞ്ഞ് ആർ.എസ്.എസിനെ ന്യായീകരിക്കുന്ന കെ.സുധാകരൻ കോൺഗ്രസിന്റെ അന്തകൻ, സുധാകരനെക്കുറിച്ച് നമ്മുടെ പ്രിയനേതാവ് പി.രാമകൃഷ്ണൻ പറഞ്ഞത് എത്ര ശരിയാണ്, കോൺഗ്രസിനെ ആർ.എസ്.എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ആർ.എസ്.എസ്. ശാഖയ്ക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം തുടങ്ങിയവയാണ് ബോർഡിലെഴുതിയിരുന്നത്.കെ.സുധാകരൻ കണ്ണൂരിൽ ഒരാഴ്ചയ്ക്കിടെ നടത്തിയ രണ്ടു പ്രസംഗങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

യൂത്ത് കോൺഗ്രസ് പരാതി നൽകി

ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത് രാഷ്ട്രീയ എതിരാളികളാണെന്നും കുറ്റവാളികളെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ടൗൺ പോലീസിൽ പരാതി നൽകി. സംഘടനയുടെ പേരുപയോഗിച്ച് ഗൂഢോദ്ദേശ്യത്തോടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് കെ.സുധാകരനെ മനഃപൂർവം അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമാണെന്ന് പരാതിയിൽ പറയുന്നു.

Content Highlights: youth congress flex against kpcc president k sudhakaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented