ഇ.പി.കഴുത്തില്‍ കുത്തിപ്പിടിച്ചെന്ന് പരാതി;യാത്ര വിലക്കും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്


വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധം, മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി.ജയരാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ ഡിജിപിക്ക് പരാതി നല്‍കി. ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫും ആക്രമിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും, നവീന്‍ കുമാറും സ്വകാര്യ ആവശ്യത്തിന് വിമാനത്തില്‍ യാത്ര ചെയ്യവെ ഇവരെ ഇ.പി. ജയരാജന്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

ഇ.പി. ജയരാജന്‍ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മാത്രമല്ല ഫര്‍സീനും മജീദിനുമെതിരെ കളവായ വിവരങ്ങള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇ.പി. ജയരാജനെതിരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് പരാതി നല്‍കാനും യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. ഇക്കാര്യം ഷാഫി പറമ്പില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഇ.പി. ജയരാജനെതിരെ ഡിജിപിക്ക് പരാതി നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നത്.

വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ സമയത്ത് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ.പി.ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടര്‍ന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റുവെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു.

ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കാത്തത് കൃത്യവിലോപവും നിയമവിരുദ്ധവുമാണന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങള്‍ കളവായി ആരോപിച്ച് കേസെടുത്തിരിക്കുകയാണെന്നും പരാതിയിലുണ്ട്.

Content Highlights: ep jayarajan, youth congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented