രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ചിത്രം
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സംസ്ഥാനത്തുടനീളം എ.ഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതോടെ പ്രതിഷേധത്തിന്റെ രൂപംമാറ്റി യൂത്ത് കോണ്‍ഗ്രസ്. എ.ഐ ക്യാമറ സ്ഥാപിച്ച സ്ഥലത്തിന് തൊട്ടുമുമ്പായി 'നിങ്ങള്‍ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്' എന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രതിഷേധ ബോര്‍ഡിനൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിന് മുന്നില്‍ നിന്നെടുത്ത ചിത്രമാണ് മാങ്കൂട്ടത്തില്‍ പങ്കുവെച്ചത്.
'നിങ്ങള്‍ പിണറായിയുടെ അഴിമതിക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതിക്യാമറ നിങ്ങളെ പിഴിയാന്‍ കാത്തിരിക്കുന്നു', എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
എ.ഐ ക്യാമറ പദ്ധതിയില്‍ വ്യാപകമായ അഴിമതി നടന്നുവെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
Content Highlights: youth congress board against AI camera project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..