തൃശൂർ ചാലക്കുടിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത ഷാജി എന്ന യുവാവ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപം മദ്യപിച്ച് ബഹളംവെച്ചതിനെ തുടര്‍ന്നാണ് ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ ഇയാള്‍ സ്ഥലത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുത ലൈനില്‍ തൊടാനുള്ള ശ്രമം നടത്തി. ഇതിനിടയില്‍ ലൈനില്‍ നിന്ന് വൈദ്യതാഘാതമേറ്റ് ഷാജി റോഡില്‍ വീഴുകയായിരുന്നു.
ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വൈദ്യുതാഘാതമേറ്റുള്ള വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷാജിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പ്രതി സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പരിസരവാസികള്‍ വ്യക്തമാക്കുന്നത്.
Content Highlights: youth attempted suicide after running away from police custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..