അബ്ദുൽറാഷിദ്
എടവണ്ണപ്പാറ: സ്വന്തം വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. ചീക്കോട് പഞ്ചായത്തിലെ വാവൂർ കരിമ്പിൽ പിലാശ്ശേരി അബ്ദുൽറാഷിദിനെ(29)യാണ് വാഴക്കാട് എസ്.ഐ. ബി. പ്രദീപ്കുമാറും സംഘവും പിടികൂടിയത്.
കഴിഞ്ഞമാസം 24-നാണ് കേസിനാസ്പദമായ സംഭവം. സ്വന്തം വീട്ടിൽനിന്ന് സ്വർണാഭരണം മോഷണംപോയെന്ന പരാതി നൽകാൻ സഹോദരനൊപ്പം അബ്ദുൽറാഷിദും വാഴക്കാട് പോലീസ്സ്റ്റേഷനിൽ എത്തിയിരുന്നു. സഹോദരന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്ധർ എന്നിവരുടെ സഹായത്താൽ പോലീസ് പഴുതടച്ച അന്വേഷണം നടത്തിയപ്പോൾ പ്രതി വീട്ടുകാരൻതന്നെയെന്നു മനസ്സിലാക്കി. കൂടുതൽ ചോദ്യംചെയ്തപ്പോൾ സഹോദരനൊപ്പം പരാതി നൽകാൻ വന്ന അബ്ദുൽറാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്നു തെളിയുകയും അറസ്റ്റുചെയ്യുകയുമായിരുന്നു. വീട്ടിൽനിന്ന് മോഷണംപോയ നാലുപവൻ സ്വർണം എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാടു കേന്ദ്രത്തിൽനിന്ന് പോലീസ് കണ്ടെടുത്തു.
പലപ്പോഴായി വീട്ടിൽനിന്ന് സ്വർണാഭരണമെടുത്ത് പണയംവെച്ച് ധൂർത്തടിച്ച് ചെലവഴിച്ചത് മറച്ചുപിടിക്കാനാണ് സ്വർണം കളവുപോയതായി വീട്ടുകാരെ പ്രതി തെറ്റിദ്ധരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Content Highlights: youth arrested for theft from his own house at malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..