കുളിക്കാനിറങ്ങിയ യുവാവ് കുളത്തിലെ പായലില്‍ കുരുങ്ങി മുങ്ങിമരിച്ചു


എം.സജികുമാർ

നെയ്യാറ്റിന്‍കര: ആറു മാസം മുന്‍പ് നവീകരിച്ച കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് പായലില്‍ കുരുങ്ങി മുങ്ങിമരിച്ചു. നഗരസഭയിലെ പള്ളിവിളാകം വാര്‍ഡിലെ തൊഴുക്കല്‍, കുഴിവിള, ഹാപ്പി വില്ലയില്‍ മണിയന്‍പിള്ളയുടെയും വത്സലയുടെയും മകന്‍ എം.സജികുമാര്‍(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെ വെമ്പനിക്കര കുളത്തിലായിരുന്നു സംഭവം.

പെയിന്റിങ് തൊഴിലാളിയാണ് അവിവാഹിതനായ സജികുമാര്‍. ഞായറാഴ്ച രാവിലെ കുളിക്കാനും തുണികള്‍ നനയ്ക്കാനുമായി കുളത്തില്‍പോയതാണ്. തുണികള്‍ നനച്ചുവെച്ച ശേഷം കുളിക്കുന്നതിനിടെ കുളത്തിലെ പായലില്‍ കുരുങ്ങിപ്പോകുകയായിരുന്നു. സമീപത്തുള്ളവര്‍ നോക്കുമ്പോള്‍ കടവില്‍ തുണികള്‍ അലക്കിവെച്ചിട്ടുണ്ട്. എന്നാല്‍ സജികുമാറിനെ കാണാനില്ല.

നാട്ടുകാരിലൊരാള്‍ കുളത്തിറങ്ങി തിരഞ്ഞപ്പോള്‍ സജികുമാര്‍ ഉടുത്തിരുന്ന തോര്‍ത്ത് കിട്ടി. തുടര്‍ന്ന് നെയ്യാറ്റിന്‍കര അഗ്‌നിശമനസേനയില്‍ നിന്നും മുങ്ങല്‍വിദഗ്ധരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സജികുമാറിന് നീന്താനറിയാം. എന്നാല്‍ കുളത്തില്‍ വളര്‍ന്നുനിറഞ്ഞ പായലിന്റെ വേരുകളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

സന്തോഷ്‌കുമാര്‍, സജിതമോള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30-ന്. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.

കുളം നവീകരണവുമായി ബന്ധപ്പെട്ടും പരാതി

ഈ കുളം 28 ലക്ഷം രൂപ മുടക്കിയാണ് നഗരസഭ ആറു മാസം മുന്‍പ് നവീകരിച്ചത്. കുളം നവീകരണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആക്ഷേപങ്ങളെ തുടര്‍ന്ന് കുളം നവീകരണം ഏറെനാള്‍ മുടങ്ങിപ്പോയിരുന്നു. ആറു മാസം മുന്‍പാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ചെളികോരാതെ നവീകരണം നടത്തിയതാണ് കുളത്തില്‍ അപകടകരമാം വിധത്തില്‍ പായലുകള്‍ പെരുകിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.


Content Highlights: Young Men drowns to death in Thiruvananthapuram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented