പ്രിയേഷിന്റെ അമ്മ, പ്രിയേഷ്, അച്ഛന്റെ മരണാനന്തര ചടങ്ങ്
കാസര്‍കോട്: ആചാര വിലക്കിന്റെ പേരില്‍ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് യുവാവിനെ തടഞ്ഞതായി പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷിനാണ് ദുരനുഭവമുണ്ടായത്. സ്വന്തം ഇല്ലത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രാധികാരികളുടെ നടപടി.
ആചാനൂര്‍ കുറുമ്പ ക്ഷേത്ര സ്ഥാനികന്‍ ബാലന്‍ കൂട്ടിയിക്കാരന്റെ മരണാനന്തര ചടങ്ങുകളില്‍ നിന്നാണ് മകന്‍ പ്രിയേഷിനെ സമുദായ അധികാരികള്‍ മാറ്റിനിര്‍ത്തിയത്. ഇതോടെ തറവാട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പ്രിയേഷിന് പകരം ബാലന്റെ സഹോദര പുത്രനാണ് ചടങ്ങുകള്‍ നിര്‍വഹിച്ചത്.
Read More- 'അവരെ വീട്ടില്‍നിന്ന് പറഞ്ഞയക്കാനാകില്ല'; മരുമകള്‍ മുസ്ലിമായതിന് പൂരക്കളി കലാകാരന് ക്ഷേത്രവിലക്ക്
സമുദായ തീരുമാനപ്രകാരമാണ് പ്രിയേഷിനെ ചടങ്ങുകളില്‍നിന്ന് മാറ്റിനിര്‍ത്തിയതെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായ തീരുമാനം ഉണ്ടായിട്ടില്ലെന്നും അചാനൂര്‍ കുറുമ്പ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കണ്ണന്‍ കാരണോരച്ഛന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വര്‍ഷങ്ങളായുള്ള ആചാരത്തിന്റെ ഭാഗമായാണ് പ്രിയേഷിനെ മാറ്റിനിര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ സമുദായ അധികാരികളില്‍ നിന്നും മകന് നേരിടേണ്ടി വന്നത് പൊറുക്കാനാകാത്ത ക്രൂരതയാണെന്ന് പ്രിയേഷിന്റെ അമ്മ പറഞ്ഞു.
സംഭവത്തില്‍ പ്രിയേഷ് കാഞ്ഞങ്ങാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: young man was prevented from performing his father's funeral rites
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..