'അവന്‍ സാധുവായിരുന്നു; എല്ലാത്തിനും കാരണം ലഹരി'; മകന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അച്ഛന്‍


സ്വന്തം ലേഖിക

'ഈ അടുത്ത കാലത്താണ് മകന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങിയത്. ദേഷ്യം വരുന്നത് കൂടി. അമ്മയോടായിരുന്നു വഴക്ക്. പിന്നീട് സ്വഭാവം പെട്ടെന്ന് മാറി മറിയുന്ന രീതിയായി'

മകൻ ഷൈന്റെ കുത്തേറ്റ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് ഷാജി

കോഴിക്കോട്: 'ഷൈന്‍ കുറച്ച് നാള്‍ മുമ്പ് വരെ ഇങ്ങനെ ആയിരുന്നില്ല, സ്‌നേഹത്തോടെ പെരുമാറിയിരുന്ന സാധുവായ മകനായിരുന്നു', തന്നെയും ഭാര്യയേയും കുത്തിപ്പരിക്കേല്‍പ്പിച്ച ലഹരിക്ക് അടിമയായ മകന്‍ ഷൈനിനെക്കുറിച്ച് പിതാവ് ഷാജി പറഞ്ഞുതുടങ്ങി.

'ഈ അടുത്ത കാലത്താണ് മകന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങിയത്. ദേഷ്യം വരുന്നത് കൂടി. അമ്മയോടായിരുന്നു വഴക്ക്. പിന്നീട് സ്വഭാവം പെട്ടെന്ന് മാറി മറിയുന്ന രീതിയായി. പെട്ടന്ന് ദേഷ്യം വരും അത് കഴിഞ്ഞ് ശാന്തനാവും, വീണ്ടും ദേഷ്യം വരും എന്ന അവസ്ഥ. അമ്മയെ പല തവണ അടിക്കാന്‍ നോക്കിയെങ്കിലും മര്‍ദനം ഏറ്റിട്ടില്ല. ഞായറാഴ്ച വൈകീട്ട് പുറത്ത് പോയ ഷൈന്‍ രാത്രി വൈകിയാണ് വീട്ടില്‍ എത്തിയത്. വന്നയുടന്‍ എന്റേയും അവന്റെ അമ്മയുടേയും ഫോണ്‍ എടുത്ത് ആരേയോ വിളിക്കാന്‍ നോക്കി. അത് വിലക്കിയപ്പോള്‍ കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന് പറഞ്ഞു. നിന്റെ അച്ഛനാണ് എന്ന് പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. പിന്നീട് വലിയ വഴക്കായി, ഒടുവില്‍ കത്തിയുമായി അവന്‍ ചാടി വീണു. ഞാന്‍ അച്ഛനേയും അമ്മയേയും കൊന്നെന്ന് അവന്‍ എങ്ങോട്ടോ വിളിച്ചും പറഞ്ഞു. അവന്‍ വളരെ പാവമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചാണ് ഈ അവസ്ഥയില്‍ ആയത്. പലതവണ അവനെ ലഹരി ഉപയോഗത്തില്‍ നിന്ന് വിലക്കിയിരുന്നു', ഷൈനിന്റെ അച്ഛന്‍ പറഞ്ഞു.



കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഞായറാഴ്ച രാത്രിയാണ് ലഹരിക്ക് അടിമയായ ഷൈന്‍ എന്ന യുവാവ് അച്ഛനേയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. അച്ഛനുമായി ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയേയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് രണ്ട് തവണ വെടിയുതിര്‍ക്കേണ്ടി വന്നു.

Content Highlights: young man stabbed father and mother in kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented