
ഉഴവൂര്‍: ഫെബ്രുവരി നാല് വ്യാഴാഴ്ച... പ്രിയപ്പെട്ട വിഷ്ണുക്കുട്ടന്റെ 21-ാം ജന്മദിനമാണ്. ബൈക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഷ്ണുവിന് ജന്മദിനത്തില് സര്‍പ്രൈസ് സമ്മാനമായി ബൈക്ക് സമ്മാനിക്കണം. പയസ് മൗണ്ട് കണ്ണുകുഴയ്ക്കല്‍ വീട്ടില്‍ വിജയനും സതിയും വിഷ്ണു ഇതിനായി നേരത്തതന്നെ ബൈക്ക് ബുക്ക് ചെയ്തു. ഈ ബൈക്കില്‍ യാത്രചെയ്യാന്‍ വിഷ്ണു വിജയനെ വിധി അനുവദിച്ചില്ല.
ചൊവ്വാഴ്ച രാവിലെ പ്രഭാത ഭക്ഷണം നല്കി യാത്രയാക്കിയ മകന്റെ മരണവിവരമാണ് വൈകാതെ വീട്ടിലേക്ക് എത്തിയത്. ഐ.ടി.സി. പാസായ ശേഷമാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിഷ്ണു ജോലിക്ക് കയറിയത്. ജോലിക്ക് ബൈക്കില്‍ പോകുംവഴി ചൊവ്വാഴ്ച രാവിലെ മണീടുവെച്ചായിരുന്നു അപകടം.
എതിരേ വന്ന വാഹനത്തില്‍നിന്ന് രക്ഷപ്പെടാനായി ബൈക്ക് വെട്ടിച്ചു. ഈ സമയം ബൈക്ക് റോഡിലെ കുഴിയില്‍ വീണു. വിഷ്ണു ബൈക്കില്‍നിന്ന് തെറിച്ചുവീണു. ചങ്കിടിച്ചായിരുന്നു വീഴ്ച. ആരക്കുന്നത്തെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അച്ഛന് വിജയന് ചെത്ത് തൊഴിലാളിയാണ്. അമ്മ സതി കുടുംബശ്രീയിലെ സജീവ പ്രവര്‍ത്തകയും. ഏക സഹോദരി അയനയുടെ വിവാഹം രണ്ടാഴ്ച മുമ്പായിരുന്നു. ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.
Content Highlights: Young man killed in accident days before 21th birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..