ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി; അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ 


തലയിലേക്ക് തുളച്ചുകയറിയ, പൊളിഞ്ഞ കോൺക്രീറ്റ് സ്ലാബിലെ കമ്പി

വള്ളിക്കോട്: അശാസ്ത്രീയമായി നിര്‍മിച്ച റോഡില്‍നിന്ന് ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി. വള്ളിക്കോട് അഞ്ചാം വാര്‍ഡ് തെക്കേടത്ത് വീട്ടില്‍ യദുകൃഷ്ണനാണ് (29) പരിക്കേറ്റത്. ഇദ്ദേഹം അതീവഗുരുതരാവസ്ഥയില്‍ സ്വകാര്യമെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോന്നി-ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് തിയേറ്റര്‍ ജങ്ഷനടുത്ത് ഞായറാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം.

യദു ക്ഷേത്രത്തില്‍ പോയി മടങ്ങുംവഴി എതിരേവന്ന വാഹനത്തിന് സൈഡ്‌കൊടുത്തു. കൊരുപ്പുകട്ട പാകിയ റോഡിലെ കട്ടകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ബൈക്ക് നിയന്ത്രണംവിട്ട് വശത്തെ ഓടയിലേക്കാണ് മറിഞ്ഞത്. ഓടയ്ക്ക് മൂടിയില്ലായിരുന്നു. സമീപം കിടന്ന പഴയ സ്ലാബിന്റെ കമ്പിയാണ് യദുവിന്റെ തലയിലേക്ക് തുളച്ചുകയറിയത്.

ആദ്യം പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയ്ക്ക് ശസ്ത്രക്രിയനടത്തി. രണ്ടു വര്‍ഷം മുന്‍പ് കോവിഡ് സമയത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ യദു വിസ ശരിയായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് അപകടം.

മാവുങ്കല്‍ എന്ന കമ്പനിയാണ് ആറ് കോടി രൂപയ്ക്ക് കോന്നി-ചന്ദനപ്പള്ളി റോഡിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം അടുത്തിടെ കണ്ടെത്തിയിരുന്നു. ഓടയുടെ നിര്‍മാണവും എങ്ങുമെത്തിയില്ല. ഒരിടത്തും മൂടി ഇട്ടിട്ടില്ല. പൊട്ടിക്കിടക്കുന്ന പഴയസ്ലാബുകള്‍ പോലും മാറ്റിയിട്ടുമില്ല.

കോന്നി സെക്ഷനിലെ എന്‍ജിനീയറെ വിളിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കരാറുകാരനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്നും പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

Content Highlights: Young man injured gravely in bike accident Pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented