ടാങ്കര്‍ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു;ആള്‍ കുടുങ്ങിയതറിയാതെ ലോറി 200 മീറ്ററോളം പോയി


അമൽ

കണ്ണൂര്‍: ദേശീയപാതയില്‍ മേലെ ചൊവ്വയ്ക്കും താഴെ ചൊവ്വയ്ക്കും മധ്യേ ടാങ്കര്‍ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നടാല്‍ റെയില്‍വേ ഗേറ്റ് പരിസരത്തെ സൂര്യ ഹോട്ടലിന് സമീപം നടുക്കണ്ടി ഹൗസില്‍ അമലാ(26)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. കണ്ണൂരില്‍നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് റോഡരികിലെ പാലമരത്തിലിടിച്ച് അമല്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

തൊട്ടുപിറകിലെത്തിയ ടാങ്കര്‍ ലോറി അമലിന് മുകളിലൂടെ കയറിയിറങ്ങി. അമല്‍ തത്ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവ് (19) റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ എ.കെ.ജി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കറിന്റെ പിറകുവശത്തെ ചക്രങ്ങളാണ് അമലിന്റെ മുകളിലൂടെ കയറിയിറങ്ങിയത്.



ചക്രത്തിനടിയില്‍ ആള്‍ കുടുങ്ങിയതറിയാതെ ടാങ്കര്‍ 200 മീറ്ററോളം മുന്നോട്ടുപോയി. റോഡില്‍ ഛിന്നഭിന്നമായി കിടന്ന മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നു. ജെ.സി.ബി. മെക്കാനിക്കാണ് അമല്‍. എടക്കാട്ട് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഉത്തമന്റെ മകനാണ്. അമ്മ: അജിത. സഹോദരങ്ങള്‍: അതുല്‍, റജിന.

Content Highlights: young man fell under the tanker and died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented