ജോലി കഴിഞ്ഞെത്തിയ യുവാവ് മൊബൈലില്‍ സംസാരിച്ചിരിക്കേ കിണറ്റില്‍ വീണു; അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി


ശബ്ദംകേട്ട് എത്തിയ സഹോദരന്‍ പ്രമോദ് കയര്‍ ഇട്ടുകൊടുത്തതിനെത്തുടര്‍ന്ന് പ്രവീണ്‍ അതില്‍ പിടിച്ച് വെള്ളത്തില്‍ താഴാതെ കിടന്നു. 

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വെള്ളനാട്: മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കേ കിണറ്റില്‍ വീണ യുവാവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. മേപ്പാട്ട്മല പ്രമോദ് ഭവനില്‍ പ്രവീണ്‍ (34) ആണ് വീടിനുസമീപമുള്ള കിണറ്റില്‍ വെള്ളിയാഴ്ച പന്ത്രണ്ടുമണിയോടെ വീണത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവീണ്‍ കിണറിന്റെ കൈവരിയില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദംകേട്ട് എത്തിയ സഹോദരന്‍ പ്രമോദ് കയര്‍ ഇട്ടുകൊടുത്തതിനെത്തുടര്‍ന്ന് പ്രവീണ്‍ അതില്‍ പിടിച്ച് വെള്ളത്തില്‍ താഴാതെ കിടന്നു.

സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ നെടുമങ്ങാട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസീറിന്റെ നേതൃത്വത്തില്‍ അറുപതടി താഴ്ചയുള്ള കിണറ്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീഷ് കിണറ്റില്‍ ഇറങ്ങി വഴുക്കലുള്ള തൊടിയില്‍ ചവിട്ടി നിന്നുകൊണ്ട് വളരെ പണിപ്പെട്ടാണ് പ്രവീണിനെ നെറ്റിനുള്ളില്‍ കയറ്റി കരയ്‌ക്കെത്തിച്ചത്.

Content Highlights: young man fell into the well while talking on his mobile phone

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented