കൊച്ചി: എളങ്കുളത്തെ അപകട വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒന്‍പതാമത്തെ അപകടമരണമാണിത്. 

റോഡിനോടു ചേര്‍ന്നുള്ള സ്ലാബില്‍ ഇരുചക്രവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സനല്‍ സനല്‍ സഞ്ചരിച്ച ബൈക്ക് തകര്‍ന്നിട്ടുണ്ട്. സനലിനെക്കൂടാതെ വാഹനത്തില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

പതിവായി അപകടം നടക്കുന്ന സ്ഥലമാണ് എളങ്കുളത്തെ ഈ അപകടവളവ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. മെട്രോ തൂണില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്.

Content Highlights: Young man dies in another accident at Elamkulam, Kochi; 9th accidental death in 7 months