അന്തരിച്ച ജിഷ്ണു, പ്രതീകാത്മക ചിത്രം
കടയ്ക്കാവൂർ: അയൽവീട്ടിലെ പട്ടിയുടെ കടിയേറ്റ യുവാവ് പേവിഷബാധയാൽ മരിച്ചു. വക്കം അടിവാരം വരമ്പിൽ വീട്ടിൽ ജിഷ്ണു (29)വാണ് മരണപ്പെട്ടത്. രണ്ടുമാസം മുൻപാണ് പട്ടിയുടെ കടിയേറ്റത്. പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത പനിയും ശാരീരിക അസ്വസ്ഥതയുമുണ്ടായതിനെത്തുടർന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരിച്ചു.
ആംബുലൻസ് ഡ്രൈവർ ആണ് ജിഷ്ണു. ഭാര്യ: അജിസ. മകൾ: അൽഫാന. ജിഷ്ണുവുമായി സമ്പർക്കം ഉണ്ടായിരുന്ന മുപ്പതോളം പേർ വക്കം ഗവ. ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ചൊവ്വാഴ്ച പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകൾതോറും കയറി പേവിഷബാധയെയും അതിന്റെ ചികിത്സാ രീതികളെയും കുറിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Content Highlights: young man died due to rabbies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..