ടവറിന് മുകളിൽ കയറി ആത്മഹത്യ ചെയ്യാനുള്ള ശ്രമം | photo: mathrubhumi news|screen grab
ആലപ്പുഴ: മാവേലിക്കരയില്‍ യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ കയറി തൂങ്ങിമരിച്ചു. മാവേലിക്കര റെയില്‍വേ ജങ്ഷന് സമീപം കോട്ടയുടെ വടക്കേതില്‍ പ്രഭാകരന്റെ മകന് ശ്യാംകുമാറാണ്(33) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ശ്യാംകുമാറും ഭാര്യയും തമ്മില്‍ ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാര്യ ശ്യാംകുമാറിനെതിരേ കഴിഞ്ഞദിവസം മാവേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഈ പരാതിയില്‍ മാവേലിക്കര പോലീസ് വ്യാഴാഴ്ച ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് ശ്യാംകുമാര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്.
ബി.എസ്.എന്‍.എല്‍. ഓഫീസ് കെട്ടിടത്തിന്റെ ടെറസിലുള്ള ടവറിന് മുകളിലേക്കാണ് യുവാവ് വലിഞ്ഞുകയറിയത്. ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പോലീസും അഗ്നിരക്ഷാസേനയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ, ഒരുതവണ ശ്യാംകുമാര്‍ ടവറില്‍ തൂങ്ങിയെങ്കിലും അത് പൊട്ടിവീണിരുന്നു. തുടര്‍ന്ന് വീണ്ടും ടവറില്‍ പിടിച്ചുകയറി തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
content highlights: young man committed suicide in mobile tower
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..