വഴി കൊടുക്കാത്തതിന്‌ കെഎസ്ആര്‍ടിസി ബസുകളോട് വൈരാഗ്യം; ഒരാഴ്ചയ്ക്കിടെ നാല് ബസുകളുടെ ചില്ല് തകര്‍ത്തു


യാനി

പേരാമംഗലം: അര്‍ധരാത്രിയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തുകൊണ്ടിരുന്ന യുവാവ് അറസ്റ്റില്‍. കുന്നംകുളം കാണിയാമ്പാല്‍ ചെമ്മണൂര്‍ വീട്ടില്‍ യാനി(26)യാണ് അറസ്റ്റിലായത്. ഒരാഴ്ചയ്ക്കിടെ സ്‌കാനിയ ഉള്‍പ്പെടെ നാല് ബസുകളുടെ ചില്ലാണ് ഇയാള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്.

ഒരാഴ്ചയായി തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ പേരാമംഗലം പെട്രോള്‍ പമ്പ്, മുണ്ടൂര്‍ മഠം, പുറ്റേക്കര, അമലനഗര്‍ മേഖലകളിലാണ് അര്‍ധരാത്രി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഓഗസ്റ്റ് എട്ടിനായിരുന്നു ആദ്യസംഭവം. 14-ന് പുലര്‍ച്ചെ സ്‌കാനിയ ബസിന്റെ ചില്ലും കല്ലെറിഞ്ഞ് തകര്‍ത്തു. 18-ന് ഇതേവഴിയിലൂടെ പോയ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. രാത്രി 12.30-നും രണ്ടരയ്ക്കും ഇടയിലായിരുന്നു ആക്രമണം.



തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ രൂപവത്കരിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ടീമംഗങ്ങളും പേരാമംഗലം പോലീസും ചേര്‍ന്ന് അക്രമമുണ്ടായ പരിസരങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്തിയും സി.സി.ടി.വി. ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. അവധിദിവസങ്ങളില്‍ കൂട്ടുകാരോടൊത്ത് യാത്ര പോകാറുള്ള ഇയാള്‍ ഓഗസ്റ്റ് എട്ടിന് സ്വകാര്യവാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ മുണ്ടൂര്‍ പമ്പിന് സമീപം മുന്നില്‍ പോയിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് വഴി കൊടുത്തില്ല.

ഇതിലുള്ള വൈരാഗ്യമാണ് കല്ലെറിയുന്നതിന് കാരണമെന്നാണ് പോലീസിനോട് ഇയാള്‍ വെളിപ്പെടുത്തിയത്. രാത്രി ഒളിഞ്ഞിരുന്ന് കോട്ടയം, കൊട്ടാരക്കര, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്ക് നേരെയാണ് കല്ലെറിയുന്നത് പതിവാക്കിയത്.


റിമാന്‍ഡിലായ പ്രതി ലക്ഷങ്ങള്‍ പിഴയടയ്‌ക്കേണ്ടിവരും

പേരാമംഗലം: അര്‍ധരാത്രി സര്‍ക്കാര്‍ ദീര്‍ഘദൂരബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞ് പിടിയിലായ യാനിയെ കോടതി റിമാന്‍ഡ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ചില്ല് തകര്‍ത്തതിനും ബസുകളുടെ ദീര്‍ഘദൂര സര്‍വീസുകള്‍ തടസ്സപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരവുമടക്കം പിഴയടയ്‌ക്കേണ്ടിവരും. പിഴയടയ്ക്കാമെന്ന് സമ്മതിച്ചാല്‍ മാത്രമേ ജാമ്യം പരിഗണിക്കുകയുള്ളൂ. ഒരാഴ്ചയോളം സര്‍വീസ് തടസ്സപ്പെട്ട ബസുകളുണ്ട്. മൂന്നരലക്ഷം രൂപ വിലവരുന്ന ബൈക്കിലാണിയാള്‍ യാത്ര ചെയ്തിരുന്നത്.

Content Highlights: young man arrest-breaking the windows of the ksrtc buses by throwing stones


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented