ഗോളടിക്കുന്നവന്‍ സ്റ്റാറാകും, ഗോളിയും ഫൗളും പ്രധാനം, ബെഞ്ചിലിരുത്തരുത് - തരൂരിനെ പുകഴ്ത്തി യുവനിര


ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തരൂരിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി തരൂരിന്റെ സാമര്‍ഥ്യം പ്രയോജനപ്പെടുത്തണമെന്നും ഹൈബി ഈഡന്‍...

കൊച്ചിയിൽ നടക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോൺക്ലേവിൽ ശശി തരൂർ എംപി. സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

കൊച്ചി: പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ ശശി തരൂര്‍ എം.പിയെ പുകഴ്ത്തി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. ഹൈബി ഈഡന്‍ എം.പി., മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന്‍ എന്നിവരാണ് തരൂരിനെ പുകഴ്ത്തി രംഗത്തെത്തിയത്. ഐക്യത്തോടു കൂടി കളിക്കുന്ന ടീമിനാണ് ഫുട്‌ബോളില്‍ വിജയിക്കാന്‍ കഴിയുകയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

"എത്ര വലിയ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടെങ്കിലും കളി ജയിച്ചുകൊള്ളണമെന്നില്ല. ഗോളടിക്കുന്നവനാണ് സ്റ്റാര്‍ ആവുക. അവരുടെ ഫ്‌ലെക്‌സ് ബോര്‍ഡുകളും ഒക്കെ വരിക. ഫോര്‍വേഡ് കളിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ലൈം ലൈറ്റും പ്രാധാന്യവും ലഭിക്കുക. പക്ഷേ അതേസമയം തന്നെ ആ ടീമിനെ പിടിച്ചുനിര്‍ത്തുന്ന ഒരു ഗോളിയുണ്ട്. യഥാര്‍ഥത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഗോളിയെന്നാണ് താന്‍ കരുതുന്നത്. അവരെ നിരാശരാക്കുന്ന ഒരു നിലപാടും സമീപനവും പാര്‍ട്ടി നേതാക്കന്മാരില്‍നിന്ന് ഉണ്ടാവരുത് എന്നതാണ് ആഗ്രഹം - മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഇതിനിടയില്‍ ഫൗള്‍ ചെയ്യുന്ന ആളുകളുമുണ്ടാകും. എതിരാളികളെയാണ് അല്ലാതെ കൂട്ടത്തിലുള്ളവരെ അല്ല ഫൗള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും ബെഞ്ചിലിരുത്താതെ എല്ലാവരെയും മുന്നോട്ടു കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടിക്കും നാടിനും ഗുണമുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന്‍ പറഞ്ഞു.

തരൂരിനെ ഇനിയും ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തരൂരിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി തരൂരിന്റെ സാമര്‍ഥ്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ലോകമെമ്പാടും പണം കൊടുത്ത് തരൂരിന്റെ പ്രസംഗം കേള്‍ക്കാന്‍ ആള്‍ക്കാര്‍ ഉണ്ട്. ഈ അടുത്ത് മെല്‍ബണില്‍ ഒരു പരിപാടിക്കായി പോയപ്പോള്‍ അവിടുത്തെ വിദേശ കാര്യമന്ത്രിയും ആളുകളുമായി എല്ലാം സംസാരിച്ചിരുന്നു. അവരെല്ലാം ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തരൂരിനെ പറ്റിയാണ് പറയുന്നത്.

തരൂര്‍ കാലഘട്ടത്തിന്റ ആവശ്യമാണ്. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയമാണ് പ്രൊഫഷണല്‍ കോണ്‍ക്ലേവിന് വേണ്ടി നല്‍കുന്നത്. അത് കൃത്യമായ ഉപയോഗിക്കണം. തരൂരിന്റെ പൊട്ടന്‍ഷ്യല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കൃത്യമായി ഉപയോഗിക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

Content Highlights: young leaders of congress extends support to shashi tharoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented