വിജയ് പി. നായരുടെ വീഡിയോകള്‍ യുട്യൂബ് നീക്കം ചെയ്തു


ആര്‍. അനന്തകൃഷ്ണന്‍/ മാതൃഭൂമി ന്യൂസ്

വിജയ് പി. നായർ | Screengrab: Mathrubhumi News

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ട് വിജയ് പി. നായര്‍ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകള്‍ യുട്യൂബ് നീക്കി. പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വീഡിയോകള്‍ നീക്കിയത്. സ്ത്രീകളെ അധിക്ഷേപിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് യുട്യൂബിനെ സമീപിച്ചത്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നാലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ ചേര്‍ന്ന് വിജയ് പി. നായരെ മര്‍ദിക്കുകയും മാപ്പു പറയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വിജയ് നായരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.ടി. ആക്ടിലെ 67, 67 (a)വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അഞ്ചു വര്‍ഷം വരെ തുടവ് ലഭിക്കാവുന്ന കുറ്റമാണ് വിജയ് പി. നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വിജയ് പി. നായരെയും കൊണ്ടുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരത്തെ ഗാന്ധാരി അമ്മന്‍ കോവിലിനു സമീപത്തെ ലോഡ്ജിലാണ് വിജയ് പി. നായര്‍ താമസിച്ചിരുന്നത്. ഇവിടെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക.

വിജയ് പി. നായരുടെ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പോലീസ് യുട്യൂബിന് കത്ത് നല്‍കിയിരുന്നു. അതേസമയം, ഭാഗ്യലക്ഷ്മിക്കും സംഘത്തിനും എതിരെ വിജയ് പി. നായര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണ്.

സൈക്കോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നായിരുന്നു വിജയ് പി. നായര്‍ അവകാശപ്പെട്ടിരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വ്വകലാശാലയില്‍നിന്നുമാണ് തനിക്ക് ഡോക്‌റേറ്റ് ലഭിച്ചതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ചെന്നൈയില്‍ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വ്വകലാശാലയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.

content highlights: you tube removes videos posted by vijay p nair

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented