ശ്രീകാന്ത് വെട്ടിയാർ | Photo: facebook.com/vettiyarproductions
കൊച്ചി: ബലാത്സംഗ കേസില്‍ യൂട്യൂബ് വ്ളോഗറായ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പീഡന പരാതി നിലനില്‍ക്കില്ലെന്നും, ഗൂഢലക്ഷ്യത്തോടെയാണ് തനിക്കെതിരേ ലൈംഗീകപീഡന ആരോപണം ഉയര്‍ത്തിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് വെട്ടിയാര്‍ ചൂണ്ടിക്കാട്ടിയത്.
ജന്മദിനാഘോഷത്തിനായ വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിലും കൊച്ചിയിലെ ഹോട്ടല്‍മുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാര്‍ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
'വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്' എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരേ രണ്ടുതവണ മീടൂ ആരോപണം ഉയര്‍ന്നു. പിന്നാലെ പോലീസില്‍ പരാതിയെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ശ്രീന്തിനെതിരേ കേസെടുത്തത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
പരാതിക്ക് പിന്നാലെ ശ്രീകാന്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
Content Highlights: Youtuber Sreekanth Vettiyar gets anticipatory bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..