കൊച്ചി:  വൈ.എം.സി.എ. ഏഷ്യാ-പസഫിക് അലയന്‍സ് യൂത്ത് ഫോറത്തിന്റെ അധ്യക്ഷനായി മലയാളി യുവാവ് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ എത്തുന്നത്. 

എറണാകുളം പള്ളിക്കര സ്വദേശി എല്‍ദോ ജോര്‍ജ് വര്‍ഗീസിനാണ് ഈ അപൂര്‍വ ഭാഗ്യം കൈവന്നിരിക്കുന്നത്. ക്ലാസുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും, വാക്ചാതുര്യവുമാണ് ആറ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മത്സരത്തില്‍ എന്‍ദോയെ വിജയിയാക്കിയത്.

എന്‍ജിനിയറിങ് ബിരുദദാരിയായ എന്‍ദോയ്ക്ക് ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ മികച്ച ജോലികിട്ടിയെങ്കിലും,അവസാന വര്‍ഷപരീക്ഷയ്‌ക്കൊരുങ്ങുന്നതിനിടെ വാഹനാപകടം വില്ലനായെത്തി. പരീക്ഷ എഴുതാനായില്ലെങ്കിലും, മറ്റുള്ളര്‍ക്ക് ഒരു പ്രചോദനമാകാനുള്ള തീരുമാനമാണ് ഈ അപകടം മൂലമുണ്ടായത്.

തുടര്‍ന്ന്, വൈഎംസിഎയിലൂടെ സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു. പിന്നീട് ഏഷ്യാ-പസിഫിക് അലയന്‍സ് യൂത്ത് ഫോറത്തിന്റെ ഉപാധ്യക്ഷപദവിയിലെത്തുകയായിരുന്നു.

ഓസ്‌ട്രേലിയ, ഇന്തോനേഷ്യ തുടങ്ങി ആറ് രാജ്യങ്ങളില്‍നിന്നുള്ള ചെറുപ്പക്കാരെ പിന്തള്ളി ഹോങ്കോങ്ങില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ദോ യൂത്ത് ഫോറം അധ്യക്ഷപദവിയിലെത്തുകയായിരുന്നു.