Screengrab: Mathrubhumi News
മുക്കം: മുക്കം നഗരസഭയിലെ പൂളപ്പൊയിലില്‍ മഞ്ഞമഴ പ്രതിഭാസമെന്ന് സംശയം. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
മുറ്റത്ത് ഉണക്കാനിട്ട തുണികള്‍ എടുക്കുന്നതിനിടെ തുണിയില്‍ കാണാനിടയായ മഞ്ഞനിറം പരിശോധിച്ചപ്പോഴാണ് മഞ്ഞമഴ പ്രതിഭാസമാണെന്ന് നാട്ടുകാര്‍ സംശയിച്ചത്. മുറ്റത്തും മഞ്ഞനിറത്തിലുള്ള തുള്ളികള്‍ വീണുകിടന്നിരുന്നു. ചെറിയ രീതിയിലുള്ള ചാറ്റല്‍മഴ ഉണ്ടായിരുന്നുവെന്നും പ്രതിഭാസം പത്തുമിനിറ്റോളം നീണ്ടുനിന്നുവെന്നും പ്രദേശവാസിയായ ഷമീം പറഞ്ഞു.
പൂളപ്പൊയിലിലെ ഷമീം കിഴക്കേകണ്ടി, അക്ബര്‍, ഷഹര്‍ബാന്‍, അസീസ് എന്നിവരുടെ വീടുകളിലാണ് പ്രതിഭാസം കണ്ടെത്തിയത്. അമ്‌ളമഴയാണെന്ന സംശയമുയര്‍ന്നെങ്കിലും ഗന്ധമോ മറ്റുതരത്തിലുള്ള അസ്വാഭാവികതയോ ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Content Highlights: yellow colour rain in mukkam kozhikode
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..