തിരുവനന്തപുരം: ഏപ്രില്‍ 20 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

ചില സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 20 ശനിയാഴ്ച മലപ്പുറം പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

rainforecast
Image: www.facebook.com/KeralaStateDisasterManagementAuthorityksdma

മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിസമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു. 

 

Content Highlights: yellow alert in malappuram and palakkad, kerala weather forecast and chances for raining and lightning