കോഴിക്കോട്: കേരളത്തിലെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

imd

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കും; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം  
 
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. 

06 -04 -2020 മുതല്‍ 08 -04-2020 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍  പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 06-04 -2020 മുതല്‍ 07-04-2020 വരെയാണ് തെക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളത്.

ഈ പശ്ചാത്തലത്തില്‍, മത്സ്യത്തൊഴിലാളികള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ മേല്‍പറഞ്ഞ കാലയളവില്‍  മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം. 

content highlights: yellow alert declared in four districts in kerala