എം. ശിവശങ്കർ, പിണറായി വിജയൻ| Photo: Mathrubhumi
തിരുവനന്തപുരം: എം. ശിവശങ്കര്‍ പുസ്തകം എഴുതാന്‍ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിന് കെ. ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കര്‍, ''അശ്വാത്ഥാമാവ് വെറും ഒരു ആന'' എന്ന പേരില്‍ എഴുതിയ പുസ്തകം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ പുസ്തകം എഴുതാന്‍ ശിവശങ്കര്‍ അനുമതി തേടിയിരുന്നോ എന്ന് നജീബ് കാന്തപുരം എം.എല്‍.എയാണ് ചോദ്യം ഉന്നയിച്ചത്. ഇതിന് രേഖാമൂലം നല്കിയ മറുപടിയിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് പുസ്തകം എഴുതിയതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
നേരത്തെ വാര്‍ത്താസമ്മേളനങ്ങളില്‍ ശിവശങ്കറിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
Content Highlights: written without prior permission: chief minister on sivasankar's book
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..