കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരന് സക്കറിയ രംഗത്ത്. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ എന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇദ്ദേഹം പറയുന്നു.
ഇത്തരമൊരു ആപത്ഘട്ടത്തില്‍ അനുവാദമുണ്ടെങ്കിലും മോസ്കുകള്‍ തുറക്കുന്നില്ല എന്ന സംസ്കാര സമ്പന്നവും പൊതുനന്മയില് ഊന്നിയതുമായ തീരുമാനമെടുത്ത മോസ്ക് കമ്മിറ്റികള്‍ക്കും ഇമാമുമാര്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായും അദ്ദേഹം പറയുന്നു.
സക്കറിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദൈവനാമത്തില്‍
ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാ പരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയര്‍ന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങള്‍ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സര്‍ക്കാര്‍ ചെയ്തത്. ( 'ഒരു പക്ഷെ' - കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങള്‍ സംഭവിക്കേണ്ടത്.)
അങ്ങനെ സംഭവിച്ചാല്‍ ഈ നടപടി ദൈവത്തിന്റെ നാമത്തില്‍ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങള്‍ തുറക്കുന്നതിലൂടെ രോഗ ബാധ വര്‍ധിക്കുകയും മരണങ്ങള് കുതിച്ചുയരുകയും ചെയ്താല്‍ ആ രക്തത്തില്‍ നിന്ന് മതങ്ങള്‍ക്കും സര്‍ക്കാരിനും കൈ കഴുകി മാറാന്‍ കഴിയുമോ?
ഇത്തരമൊരു ആ പത്ഘട്ടത്തില്‍ അനുവാദമുണ്ടെങ്കിലും മോസ്കുകള്‍ തുറക്കുന്നില്ല എന്ന സംസ്കാര സമ്പന്നവും പൊതുനന്മയില് ഊന്നിയതുമായ തീരുമാനമെടുത്ത മോസ്ക് കമ്മിറ്റികള്‍ക്കും ഇമാം മാര്‍ക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങള്‍.
Content Highlights: Writer Paul Zacharia slams govt decision to open up religious institutions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..