എഴുത്തുകാരനും കലാനിരൂപകനുമായ വിജയകുമാര്‍ മേനോന്‍ അന്തരിച്ചു


വിജയകുമാർ മേനോൻ

തൃശ്ശൂർ: എഴുത്തുകാരനും കലാനിരൂപകനും അധ്യാപകനുമായ വിജയകുമാര്‍ മേനോന്‍ (71) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

മഹാരാജാസില്‍ നിന്ന് ബി.എസ്.സി ബിരുദമെടുത്ത മേനോന്‍ ഫാക്ടിൽ പ്ലാന്റ് ഓഫീസറായാണ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. 41-ാം വയസ്സില്‍ ഹിസ്റ്ററി ഓഫ് ആര്‍ട്‌സില്‍ നിന്ന് എം.എ. ബിരുദം നേടി. പിന്നീട് ചാമരാജേന്ദ്ര അക്കാദമി, ഫൈന്‍ ആര്‍ട്‌സ് കോളേജ്, ആര്‍.എല്‍.വി. കലാലയം, കാലടി ശ്രീശങ്കര സര്‍വകലാശാല, ഗുരുവായൂര്‍ മമ്മിയൂരിലുള്ള ചുമര്‍ചിത്ര പഠനകേന്ദ്രത്തിലും അധ്യാപനം നടത്തി.



മലയാളത്തിലെ ചിത്രകലാനിരൂപണശാഖയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുന്നതിനും വിജയകുമാര്‍ മേനോന് സാധിച്ചു. ആധുനിക കലാദര്‍ശനം, രവിവര്‍മ്മ പഠനം, ഭാരതീയ ചിത്രകല ഇരുപതാം നൂറ്റാണ്ടില്‍, സ്ഥലം- കാലം-കല, ഭാരതീയ ലാവണ്യദര്‍ശനവും കലാപാരസ്പര്യവും എന്നിവയാണ് പ്രധാന കൃതികള്‍. ലോര്‍ക്ക്, അയനസ്‌കോ, ഷെനെ, ലൂയി പിരാന്തലോ തുടങ്ങിയ വിഖ്യാതരുടെ അഞ്ച് നാടകങ്ങളും മേനോന്‍ വിവര്‍ത്തനം ചെയ്തു.

കേരള സര്‍വകലാശാലയ്ക്കു വേണ്ടി എഴുതിയ 'എ ബ്രീഫ് സര്‍വേ ഓഫ് ആര്‍ട്ട് സെനാരിയോ ഓഫ് കേരള', കേന്ദ്ര ലളിതകലാ അക്കാദമിക്കുവേണ്ടി കാനായി കുഞ്ഞിരാമനെക്കുറിച്ചെഴുതിയ പുസ്തകം, തൃശ്ശൂരിലെ ആദ്യകാല ചിത്രകാരനായിരുന്ന എ.ആര്‍. പൊതുവാളിനെക്കുറിച്ച് കേരള ലളിതകലാ അക്കാദമിക്കുവേണ്ടി എഴുതിയ കൃതി എന്നിവയും പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിയുടേതടക്കം നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് ലഭിച്ചു.

Content Highlights: Writer and art critic Vijayakumar Menon passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented