ഭക്ഷണത്തിൽ കണ്ടെത്തിയ പുഴു, സ്ക്രൂ, കോഴിത്തൂവൽ
കോഴിക്കോട്: മുക്കം മണാശേരി കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് നല്കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് കാന്റിനില്‍ നിന്നും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നല്കിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികൾ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. ഇതിനുമുന്‍പും നിരവധി തവണ ഭക്ഷണത്തില്‍ പുഴു, കോഴിത്തൂവല്‍, സ്ക്രൂ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നും ഓരോ തവണയും മാനേജ്മെന്റിനോട് പരാതിപ്പെടുമ്പോള്‍ പരിഹരിക്കാമെന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..