ലോക ക്വിസ് ചാമ്പ്യൻഷിപ്പ് ലോഗോ
ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡീഷൻ ജൂൺ 4 ന് നടക്കും. ലോകമെമ്പാടും നൂറ്റിഅമ്പതോളം നഗരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന് (ഐ.ക്യൂ.എ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപിന് ചരിത്രത്തിലാദ്യമായി കേരളത്തിലെ 14 ജില്ലകളിലും വേദികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു ലോക ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കാനും, അറിവിന്റെ ലോക റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്താനും മലയാളികൾക്ക് അവസരമൊരുക്കുന്നതാണ് ചാമ്പ്യൻഷിപ്.
2022 ജൂണ്‍ 4 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് പ്രായ, വിദ്യാഭ്യാസ ഭേദമന്യേ ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി 2 മണിക്കൂര്‍ എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം നടക്കുക. കല - സംസ്കാരം, മീഡിയ, ചരിത്രം, സാഹിത്യം, വിനോദം, സ്പോര്‍ട്സ്, ശാസ്ത്രം, ലോകം എന്നീ വിഷയങ്ങളിലായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക.ഒരു മത്സരാര്‍ത്ഥിക്ക് ക്വിസ്സിങ്ങിലെ ലോക റാങ്കിങ്ങ് ലഭിക്കുന്നത് ഈ മത്സരത്തിലെ പോയിന്റുകൾ അടിസ്ഥാനമാക്കിയാണ്.
മത്സരാര്‍ത്ഥികള്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
തിരുവനന്തപുരം MGOCSM ഐ.എ. എസ് ഹബ്ബ്, കൊല്ലം ടൈം കിഡ്സ് വെള്ളിച്ചിക്കാല സ്കൂൾ, ആലപ്പുഴ SD കോളേജ്, കോട്ടയം വിശ്വഭാരതി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂൾ, ഇടുക്കി ജയ് റാണി പബ്ലിക് സ്കൂൾ, എറണാകുളം ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, തൃശൂർ ടൌൺ ഹാൾ, പാലക്കാട് വിക്ടോറിയ കോളേജ്, മലപ്പുറം കൊളത്തൂർ എൻ. എച്ച്. എസ്. എസ്, കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, വയനാട് ഡിസ്ട്രിക്ട് ലൈബ്രറി ഹാൾ, കണ്ണൂർ കളക്ടറേറ്റ്, കാസർഗോഡ് ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി +91 97440 62997 , 77369 30205 എന്നീ നമ്പറുകളിലോ iqakerala@gmail.com എന്ന ഇമെയിലിലോ ഐ ക്യൂ ഏ ഏഷ്യയുടെ ഫേസ് ബുക്, ഇൻസ്റ്റാഗ്രാം പേജുകളിലോ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..