മലപ്പുറത്ത് മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ മറിഞ്ഞുവീണു;പുള്ളാവൂരില്‍ റൊണാള്‍ഡോയും


റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നു

മലപ്പുറം: എടക്കര മുണ്ടയില്‍ ലയണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ഒടിഞ്ഞുവീണു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് എന്ന വിശേഷണത്തോടെയായിരുന്നു അര്‍ജന്റീന ആരാധകര്‍ കട്ടൗട്ട് സ്ഥാപിക്കാനൊരുങ്ങിയത്. 65 അടിയുള്ള കട്ടൗട്ട് നാളെത്തന്നെ പ്രദര്‍ശിപ്പിക്കുമെന്ന വാശിയിലാണ് ആരാധകര്‍. അറുപതിനായിരം രൂപ ചെലവഴിച്ച് നിര്‍മിച്ച കട്ടൗട്ട് ക്രെയിനിന്റെ സഹായത്തോടെയാകും വീണ്ടും ഉയര്‍ത്തുക.

കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ കനത്ത മഴയ്ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് കൂടി സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ക്ക് സമീപത്തായാണ് റൊണാള്‍ഡോ ആരാധകര്‍ കട്ടൗട്ടുയര്‍ത്തിയത്. ഉത്സവാന്തരീക്ഷമാണ് ഇപ്പോള്‍ പ്രദേശത്ത് നിലനില്‍ക്കുന്നത്. മെസ്സിയുടേയും നെയ്മറുടേയും കട്ടൗട്ടുകളേക്കാള്‍ ഉയരമുണ്ട് റൊണാള്‍ഡോയുടെ കട്ടൗട്ടിന്. ഇതോടെ ഫുട്‌ബോള്‍ മാജിക് ത്രയം പുള്ളാവൂരില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.



അതേസമയം, പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടെയും കട്ടൗട്ടുകള്‍ തത്ക്കാലം നീക്കം ചെയ്യില്ല. കട്ടൗട്ട് സ്ഥാപിച്ച സ്ഥലം കൊടുവള്ളി നഗരസഭയ്ക്ക് കീഴിലാണ്. ലോകകപ്പ് ആരാധകര്‍ക്കൊപ്പമാന്നെന്നും നിയമപ്രശ്‌നം ഉയര്‍ന്നാല്‍ ആ ഘട്ടത്തില്‍ നിയമനടപി എടുക്കുന്നതില്‍ തീരുമാനം എടുക്കാമെന്നും കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ വ്യക്തമാക്കി. കട്ടൗട്ട് നീക്കുന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്തും വ്യക്തമാക്കി.

Content Highlights: World Cup Football, FIFA World Cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented