കോളേജുകളുടെ സമയം മാറിയേക്കും; രാത്രി എട്ടരവരെ കാമ്പസുകളില്‍ അക്കാദമിക അന്തരീക്ഷം ഒരുക്കും


പി.കെ. മണികണ്ഠന്‍

Representative Image (Photo: mbi)

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ, അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളേജുകളുടെ പ്രവര്‍ത്തനസമയം മാറിയേക്കും. രാവിലെ എട്ടിനോ എട്ടരയ്‌ക്കോ തുടങ്ങി രാത്രി എട്ടോ എട്ടരയോവരെ കാമ്പസുകളില്‍ അക്കാദമിക അന്തരീക്ഷമൊരുക്കുന്നവിധത്തിലാകും പുതിയ ക്രമീകരണം. അതേസമയം, ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതിതുടരും. ഇതിനുപുറമേ, കോളേജുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ ആറുദിവസമാക്കാനും ആലോചന തുടങ്ങി.

അധ്യാപകരുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്താതെയായിരിക്കും പുനഃക്രമീകരണം. വിശദമായ ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് പാഠ്യപദ്ധതി ശില്പശാലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. ക്രെഡിറ്റിനു പ്രാധാന്യംനല്‍കി പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാനാണ് ശുപാര്‍ശ. വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അവരുടേതായ സമയമെടുത്ത് പൂര്‍ത്തിയാക്കാനുമാകും.

പഠനത്തിന്റെ ഭാഗമായുള്ള അക്കാദമിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത ക്രെഡിറ്റ് നല്‍കും. വിഷയാധിഷ്ഠിതമായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ശില്പശാലകള്‍, സെമിനാറുകള്‍ എന്നിവ നടത്തുകയും അതനുസരിച്ച് ആനുപാതികമായ ക്രെഡിറ്റ് വിദ്യാര്‍ഥിക്ക് ലഭ്യമാക്കും. പഠനം കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കുകയാണ് പരിഷ്‌കാരത്തിന്റെ ലക്ഷ്യം.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവര്‍ക്കനുയോജ്യമായ പ്രവര്‍ത്തനസമയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്ക് അക്കാദമികസേവനം വര്‍ധിപ്പിക്കാനുമാണ് കോളേജുകളിലെ സമയമാറ്റം.

ക്ലാസുകളുടെ സമയക്രമത്തില്‍ നിലവിലെ രീതി തുടര്‍ന്നുകൊണ്ടുതന്നെ, ലബോറട്ടറി, ലൈബ്രറി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് രാവിലെ മുതല്‍ രാത്രിവരെ കാമ്പസില്‍ അക്കാദമിക് അന്തരീക്ഷമൊരുക്കാനുള്ള ശുപാര്‍ശ. മുഖ്യവിഷയങ്ങളല്ലാത്തവ പഠിപ്പിക്കാനും സമയക്രമത്തില്‍ അയവുണ്ടാവും. ഇതിന് പൊതുമാനദണ്ഡമുണ്ടാക്കും.

അക്കാദമിക് ക്രെഡിറ്റ് ഇങ്ങനെ

  • ഒരു സെമസ്റ്ററില്‍ 15 മണിക്കൂര്‍ ട്യൂട്ടോറിയല്‍ ഉണ്ടെങ്കില്‍ ഒരു ക്രെഡിറ്റ്.
  • പ്രാക്ടിക്കല്‍, ലാബ്, ഫീല്‍ഡ് വര്‍ക്ക് എന്നിവ ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ ഉണ്ടെങ്കില്‍ ഒരു ക്രെഡിറ്റ്.
  • തിയറി പേപ്പറിന് ആഴ്ചയില്‍ ഒരുമണിക്കൂര്‍ ട്യൂട്ടോറിയലിനു ചെലവഴിച്ചാല്‍ ഒരുക്രെഡിറ്റ്.
  • ഇന്റേണ്‍ഷിപ്പ്, പ്രോജക്ട്, എന്‍.സി.സി., എന്‍.എസ്.എസ്., കലാ-കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ക്രെഡിറ്റ്.
  • ആറുസെമസ്റ്ററുള്ള ഒരു ബിരുദ കോഴ്സില്‍ പരമാവധി 150 ക്രെഡിറ്റ്. പ്രാക്ടിക്കലുള്ള വിഷയങ്ങളില്‍ ഇത് 140 ആയേക്കാം. നാലുവര്‍ഷ ബിരുദത്തില്‍ ക്രെഡിറ്റ് 176 ആയി വര്‍ധിക്കും.

Content Highlights: working hours of the colleges may change from the next academic year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented