സുജിത്ത്
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കല്ലറവിളാകം സ്വദേശി സുജിത്ത് ആണ് മരിച്ചത്. കിണറ്റില്‍പ്പെട്ട മറ്റൊരു തൊഴിലാളിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തിയാണ് സുജിത്തിന്റെ മൃതദേഹം കരയ്‌ക്കെടുത്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വലിയകട സ്വദേശി ശിവകുമാറിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുജിത്തും ജിനില്‍കുമാര്‍ എന്ന മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കുന്നതിനിടെ സുജിത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ സുജിത്ത് കിണറ്റിലേക്ക് വീഴുകയും വെള്ളത്തിലേക്ക് താഴ്ന്നുപോകുകയും ചെയ്തു.
സുജിത്തിനെ രക്ഷിക്കാന്‍ ജിനില്‍കുമാറും കിണറ്റിലിറങ്ങിയെങ്കിലും ജിനില്‍കുമാറും അപകടത്തില്‍പ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ ജിനില്‍കുമാറിനെ രക്ഷപ്പെടുത്തി. പിന്നീട് ആറ്റിങ്ങലില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ആണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.
Content Highlights: worker fell into the well while cleaning the well and died
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..