ഓഫിസുകളുടെ പ്രവര്‍ത്തനത്തിന്‌ മാര്‍ഗനിര്‍ദേശം, കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് വര്‍ക്ക്@ഹോം


ഓഫീസുകളില്‍ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യ സഹായം ലഭ്യമാക്കണം.

-

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ്‌ സോണില്‍നിന്ന് ജോലിക്ക് വരുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം പരമാവധി നല്‍കാന്‍ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവരെല്ലാം അധിക മുന്‍കരുതല്‍ സ്വീകരിക്കണം. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലി ഇവരെ ഏല്‍പിക്കരുത്. ഇവര്‍ക്കും വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ പറ്റുമോ എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥാപനങ്ങളില്‍ ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്ന ഡ്രൈവര്‍മാരെ വാഹനം ഓടിക്കാന്‍ അനുവദിക്കരുത്. വാഹനം, സ്റ്റിയറിംഗ് വീല്‍, താക്കോല്‍ എന്നിവ അണുവിമുക്തമാക്കണം. ഓഫിസ്‌ യോഗങ്ങള്‍ കഴിയുന്നത്ര വീഡിയോ കോണ്‍ഫറന്‍സിലാക്കണം. വ്യത്യസ്ത ഓഫീസുകളുടെ സമയവും ഉച്ചഭക്ഷണവും ഇടവേളയും പരമാവധി വ്യത്യസ്ത സമയങ്ങളിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രവേശനത്തിനും പുറത്ത് പോവുന്നതിനും പ്രത്യേക കവാടം ഉണ്ടാവണം. കാന്റീനുകളില്‍ ജീവനക്കാര്‍ കയ്യുറയും മാസ്‌കും ധരിക്കണം. ഓഫീസുകളില്‍ ഒരു മീറ്റര്‍ അകലത്തിലേ ഇരിക്കാന്‍ അനുവദിക്കാവു. ഓഫീസുകളില്‍ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം ലഭ്യമാക്കണം. സമ്പര്‍ക്കം കണ്ടെത്തി അവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ തരം തിരിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു. ഹൈ റിസ്‌ക് സമ്പര്‍ക്കമുള്ളവരെ പതിനാല് ദിവസം ക്വാറന്റൈനില്‍ ആക്കും. ലോ റിസ്‌ക്ക് സമ്പര്‍ക്കമാണെങ്കില്‍ പതിനാല് ദിവസം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Work From Home CM Pinarayi Vijayan Covid19 Lockdown

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented