വീണാ ജോർജ്-വി.ഡി.സതീശൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് ആരോപിച്ച് മന്ത്രി വീണാ ജോര്‍ജ്. അത്തരത്തിലുള്ള ഒരാള്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണെന്നും മന്ത്രി ചോദിച്ചു. നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെയാണ് വീണാ ജോര്‍ജിന്റെ പ്രതികരണം.
സംസ്ഥാനത്ത് സ്ത്രീകള്‍ അതിക്രമത്തിനിരയാകുന്നത് ചൂണ്ടിക്കാട്ടി ഉന്നയിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ടാണ് വീണാ ജോര്‍ജിന്റെ പ്രതികരണം.
ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് നേരത്തെ രംഗത്തെത്തിയിരുന്നു.
വീണാ ജോര്‍ജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷനേതാവ് സ്ത്രീകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ട് എന്ന് പറയുന്നത് എത്ര കാപട്യമാണ് പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയില്‍ കണ്ടത് .സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം രീതി.
Content Highlights: Womens issue Minister Veena George against vd Satheesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..