തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതില്‍ കേരളത്തിലുയര്‍ന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലില്‍ വലിയ സ്ത്രീ പങ്കാളിത്തമാണുണ്ടായത്. നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍  ആരംഭിച്ചത്. കാസര്‍കോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, വൃന്ദാ കാരാട്ട്, ആനി രാജ തുടങ്ങിയ പ്രമുഖരും സാമൂഹ്യ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. മന്ത്രി എ.കെ ശശീന്ദ്രന്‍, നടി റിമ കല്ലിങ്കല്‍, സാമൂഹ്യ പ്രവര്‍ത്തക അജിത തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കാളികളായി.

 

tvm
വനിതാമതിലിനായി വെള്ളയമ്പലത്ത് എത്തിയവര്‍. ഫോട്ടോ: ജി. ബിനുലാല്‍. 

 

പ്രധാന കേന്ദ്രങ്ങളിലെ സമാപനസമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് പ്രംസഗിച്ചു. ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കൊല്ലത്ത് ആര്‍. ബാലകൃഷ്ണപിള്ള,  എറണാകുളത്ത് എം.എ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. നവോത്ഥാനസംരക്ഷണ സമിതിയുടേയും സര്‍ക്കാരിന്റേയും നേതൃത്യത്തിലാണ് മതില്‍ സംഘടിപ്പിച്ചത്.

knr
കണ്ണൂരിൽ വനിത മതിലിൽ പങ്കെടുക്കാൻ നിലമ്പൂർ ആയിഷ എത്തിയപ്പോൾ.   ഫോട്ടോ: സി.സുനിൽ കുമാർ. 

 

വനിതാ മതില്‍- കോഴിക്കോടുനിന്ന് തത്സമയം

 

സമാപന സമ്മേളനം തത്സമയം

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതിലുയര്‍ന്നത്. റോഡിന്റെ ഇടതുവശത്താണ് സ്ത്രീകള്‍ അണിനിരന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രവര്‍ത്തകരും കൂട്ടായ്മകളിലെ അംഗങ്ങളും മതിലില്‍ പങ്കെടുത്തു.

knr

കണ്ണൂരിൽ വനിത മതിൽ പൊതുയോഗത്തിൽ ജില്ലാ കളക്ടർ മീർ മുഹമ്മദലി സംസാരിക്കുന്നു. ഫോട്ടോ: സി.സുനിൽ കുമാർ

 

കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലില്‍ പങ്കെടുത്തു. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവരും കാസര്‍കോട്ട് മതിലിന്റെ തുടക്കത്തില്‍ മന്ത്രി കെ.കെ. ശൈലജയും മതിലിന് നേതൃത്വം നല്‍കി.

ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.

knr
കണ്ണൂരില്‍ ഗായിക സയനോര ഫിലിപ്പ് വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍
women wall
വനിത മതിലിനായി കൊച്ചി ഇടപ്പിള്ളിയിൽ എത്തിച്ചേരുന്നവർ.  ഫോട്ടോ: ടികെ പ്രദീപ് കുമാർ. 

 

Content Highlights: Women Wall, Sabarimala Women Entry, CPM, BJP, Kerala