അജിത്ത് നാരായണൻ, യുവതിയെ മർദ്ദിക്കുന്നതിന്റെ സി സി ടി വി ദൃശ്യം
കൊച്ചി: ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ മര്‍ദിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും പരാതി. കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലാണ് സംഭവം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ അജിത്ത് നാരായണനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ലൈംഗികാതിക്രമം നടത്തിയിട്ടും പോലീസ് പ്രതിയെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണെന്ന് യുവതി ആരോപിക്കുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തിരുമ്മല്‍ കേന്ദ്രത്തിലെത്തിയ ക്ലയന്റ് പരാതിപ്പെട്ടെന്ന് ആരോപിച്ച് യുവതിയുടെ സഹപ്രവര്‍ത്തകനായ അജിത്ത് നാരായണൻ ക്ഷോഭിക്കുകയും തുടര്‍ന്ന് യുവതിയുമായി വാക്കുതര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇതിന് പിന്നാലെ. യുവതിയുടെ മുഖത്തടിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് അജിത്ത് നാരായണന്‍ മര്‍ദിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കമാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.
എന്നാല്‍ പരാതിയിന്മേല്‍ യുവതിയെ മര്‍ദിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പോലീസ് കേസ് എടുത്തെങ്കിലും കൃത്യമായി അന്വേഷണം നടത്താതെ അജിത്തിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.
ഈ മാസം 8ാം തീയതിയാണ് യുവതി കലൂരിലെ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടയില്‍ അജിത്ത് യുവതിയോട് പല തവണ പണം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്യുമായിരുന്നു. ഇത് സ്ഥാപനമേധാവിയോട് പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും യുവതി പറയുന്നു.
എന്നാല്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും എറണാകുളം നോര്‍ത്ത് പോലീസ് എസ് എച്ച് ഒ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം നോര്‍ത്ത് പോലീസ് പ്രതിയെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അജിത്ത് നാരായണനെ പുറത്താക്കിയതായി ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രം വ്യക്തമാക്കി.
Content Highlights: Assault on woman employee of an Ayurvedic massage center by collegue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..