തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെതിരെ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍.

വിവാദ പരാമര്‍ശത്തില്‍ രമ്യ വനിതാ കമ്മീഷന് ഒരും പരാതിയും നല്‍കിയിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ കേസെടുത്തത്. അതിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായിട്ടാണ് രമ്യ കമ്മീഷനെതിരെ ഇപ്പോള്‍ പരാതി ഉന്നയിക്കുന്നതെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.

കമ്മീഷനെതിരെ രമ്യ ഉന്നയിച്ച പരാതിക്കെതിരെ രോഷത്തോടെയാണ് ജോസഫൈന്‍ പ്രതികരിച്ചത്. കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെയാണ് രമ്യ വനിതാ കമ്മീഷനെ വിമര്‍ശിച്ചതെന്നും അവര്‍ പറഞ്ഞു.

ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മിഷനില്‍നിന്നും സര്‍ക്കാരില്‍നിന്നും നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ് പറഞ്ഞിരുന്നു. കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു രമ്യയുടെ പരാമര്‍ശം.

Content Highlights: women's commission chairperson mc josephine-ramya haridas