യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; മരണത്തിന് കാരണം സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍


മരിച്ച ലിജിന

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ യുവതിയുടെ മരണത്തിന് കാരണം സ്ത്രീധന പീഢനമെന്ന് പരാതിയുമായി ബന്ധുക്കള്‍. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേയാണ് പരാതി.

വള്ളിക്കുന്ന് അത്താണിക്കലിന് സമീപം ഭര്‍തൃമതിയായ യുവതി തീവണ്ടി തട്ടി മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. ചാലിയം വട്ടപ്പറമ്പില്‍ ഗംഗാധരന്റെ മകള്‍ ലിജിനയാണ് കഴിഞ്ഞ ദിവസം തീവണ്ടി തട്ടി മരിച്ചത്. അത്താണിക്കല്‍ സ്വദേശി ലാലുമോന്റെ ഭാര്യയാണ് ലിജിന.

ഭര്‍തൃവീട്ടിലെ പീഢനമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് ലിജിനയുടെ ബന്ധുക്കള്‍ പരപ്പനങ്ങാടി പോലീസിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി.

ഭര്‍തൃവീട്ടിലെ കടുത്ത പീഡനം ലിജിന വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും പീഢനം അസഹ്യമാകുമ്പോള്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു പതിവെന്നും സഹോദരന്‍ ഹരീഷ് കുമാര്‍ പറഞ്ഞു. പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ലിജിനയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരിയും പറഞ്ഞു.

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കൊടിയപീഢനമാണ് ഏല്‍ക്കേണ്ടി വന്നതെന്നാണ് മരണത്തിന് മുമ്പ് ലിജിന എഴുതിയ കുറിപ്പ്. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം തുടങ്ങി. 18 വര്‍ഷം മുമ്പ് വിവാഹിതയായ ലിജിനയ്ക്ക് രണ്ട് മക്കളുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented