നടുറോഡില്‍ യുവതിയെ മര്‍ദിച്ച സംഭവം: തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍


യുവതിയെ മർദിക്കുന്ന ദൃശ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിക്ക് മര്‍ദനമേറ്റ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു.ബ്യൂട്ടിപാര്‍ലര്‍ ഉടമയും ശാസ്തമംഗലം സ്വദേശിയുമായ മീനയെ തിരുവനന്തപുരം മ്യസിയം പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ ദിവസമാണ് യുവതിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ നടുറോഡില്‍ ആക്രമിച്ചത്. കടയില്‍ നിന്ന് വള മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. ഒപ്പമുണ്ടായിരുന്ന മകളുടെ കണ്‍മുന്നില്‍വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Also Read

മോഷണമാരോപിച്ച് യുവതിക്ക് നടുറോഡിൽ മർദനം; ...

ബ്യൂട്ടിപാര്‍ലറിനുള്ളില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവര്‍ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ വാദം. യുവതി കടയില്‍നിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു.

Content Highlights: women brutally beaten in Thiruvananthapuram, accused arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented