യുവതിയെ മർദിക്കുന്ന ദൃശ്യം
തിരുവനന്തപുരം: മോഷണമാരോപിച്ച് യുവതിക്ക് നടുറോഡില്‍ ക്രൂര മര്‍ദനം. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. കടയില്‍നിന്ന് വള മോഷ്ടിച്ചെന്ന് ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നീനയാണ് മരുതംകുഴി സ്വദേശിയായ യുവതിയെ മര്‍ദിച്ചത്. സംഭവത്തില്‍ നീനയ്ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു
നീനയുടെ ബ്യൂട്ടിപാര്‍ലറിന് മുന്നില്‍വച്ച് കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. കടയ്ക്ക് മുന്നില്‍വച്ച് യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒപ്പമുണ്ടായിരുന്ന മകളുടെ കണ്മുന്നില്വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. അതേസമയം മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ബ്യൂട്ടിപാര്‍ലറിനുള്ളില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവര്‍ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ വാദം. യുവതി കടയില്‍നിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു.
സംഭവത്തില്‍ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..