ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിലുണ്ടായ സംഘർഷം
തൃശ്ശൂര്‍: തൃശ്ശൂര്‍ മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്. ധ്യാനകേന്ദ്രത്തിലെ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കാറില്‍ എത്തിയ കുടുംബത്തെ തല്ലി ചതച്ചതായി പരാതിയുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
മുരിയാട് സ്വദേശി ഷാജി, ഷാജിയുടെ മകന് ഷാജന് ഷാരോണ്‍, ഭാര്യ ആഷ്ലി, ഷാജിയുടെ ബന്ധുക്കള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഷാജിയും കുടുംബവും സഭാബന്ധം ഉപേക്ഷിച്ച് പുറത്തുപോയവരായിരുന്നു. പിന്നീട് സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഷാജന് ഷാരോണ്‍ സഭാ മേലധ്യക്ഷയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് ഇത്തരമൊരു സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. ഏകദേശം 40 മുതല്‍ 50 വരെ സ്ത്രീകളാണ് ഷാരോണെ മര്‍ദ്ദിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയാണ് സ്ത്രീകള്‍ ഇയാളെയും കാറിലുണ്ടായിരുന്ന മറ്റുള്ളവരെയും മര്‍ദ്ദിച്ചത്.
തൃശ്ശൂര്‍ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ചിത്രം മോര്‍ഫ് ചെയ്തതിനും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷാരോണിനെതിരെ സഭാ അധികൃതര്‍ നല്കിയ പരാതി നിലവിലുണ്ട്. എന്നാല്‍, പരാതി പരിശോധിച്ച് വരികയാണെന്നും അതിന് മുന്‍പാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: women beats up young man at thrissur emeror meditation center
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..