മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളുടെ മുഖത്തടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്


ജി.പ്രസാദ് കുമാര്‍, മാതൃഭൂമി ന്യൂസ്

സ്ത്രീകളെ മർദ്ദിക്കുന്ന ദൃശ്യം | ചിത്രം: Screengrab - Mathrubhumi News

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളുടെ മുഖത്തടിച്ചു. പാലക്കാട് നഗരത്തിലാണ് സംഭവം. ബസില്‍ യാത്ര ചെയ്യവെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് യാത്രക്കാരിയായ സ്ത്രീ മര്‍ദ്ദിച്ചത്. രണ്ട് സ്ത്രീകളുടെ മുഖത്ത് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

പാലക്കാട് നഗരത്തില്‍ നിന്നും പുത്തൂര്‍ വഴി മലമ്പുഴയ്ക്ക് പോകുന്ന ബസില്‍ വെച്ച് ഒരു സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. മൊബൈല്‍ ഫോണ്‍ ഇവരുടെ ബാഗില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ഇവരെ ബസില്‍ നിന്നിറക്കി ചോദ്യം ചെയ്യുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പറയുന്ന സ്ത്രീ തന്നെയാണ് ഇവരുടെ മുഖത്ത് പലതവണ അടിച്ചത്. പിന്നാലെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിങ്ക് പോലീസിനെ സഥലത്തേക്ക് അയക്കുകയും മര്‍ദ്ദനമേറ്റ സ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് മൊബൈല്‍ നഷ്ടപ്പെട്ട സ്ത്രീ പരാതിയില്ലെന്ന് വ്യക്തമാക്കുകയും ഇരുവരെയും കേസെടുക്കാതെ പോലീസ് പറഞ്ഞയക്കുകയും ചെയ്തു.

സ്ഥിരമായി ഈ പ്രദേശത്ത് മോഷണം നടത്തുന്ന സ്ത്രീകളാണ് മര്‍ദ്ദനമേറ്റവരെന്നാണ് വിവരം. ഇവര്‍ പൊള്ളാച്ചി സ്വദേശികളാണ്. ഇവരുടെ വിലാസം ശേഖരിച്ചതിന് ശേഷമായിരുന്നു പോലീസ് പറഞ്ഞയച്ചതെങ്കിലും ഇവര്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമായിരുന്നുവെന്ന് പോലീസ് പറയുന്നു.

പരസ്യമായി സ്ത്രീകളെ മര്‍ദ്ദിക്കുന്നതും കൂടിനിന്ന നാട്ടുകാര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാം.

Content Highlights: women beaten up in public for allegedly stealing mobile phone

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented