ഇലന്തൂര്‍ അന്വേഷണത്തിനിടെ 10 വര്‍ഷം മുമ്പ് കാണാതായ സ്ത്രീയെ കണ്ടെത്തി;9 കൊല്ലമായി മറ്റൊരാള്‍ക്കൊപ്പം


ഇലന്തൂര്‍ സംഭവത്തെത്തുടര്‍ന്ന്, കാണാതായ കേസുകളില്‍ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് പെരിന്തല്‍മണ്ണയില്‍നിന്ന് യുവതിയെ കണ്ടെത്തിയത്.

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

പന്തളം: പത്തുവർഷം മുമ്പ് കാണാതായ യുവതിയെ പെരിന്തൽമണ്ണയിൽനിന്ന് പന്തളം പോലീസ് കണ്ടെത്തി. 2012 മേയ് ആറിന് കുളനട ഞെട്ടൂരിലുള്ള വീട്ടിൽനിന്ന് സ്ത്രീയെ കാണാതായതായി ഭർത്താവ് പന്തളം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്താനായില്ല. കേസ് തെളിയേണ്ട പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ ഒൻപതിന് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ഇലന്തൂർ സംഭവത്തെത്തുടർന്ന്, കാണാതായ കേസുകളിൽ ആളുകളെ കണ്ടെത്തുന്നുതിനുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് പെരിന്തൽമണ്ണയിൽനിന്ന് യുവതിയെ കണ്ടെത്തിയത്. സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. ഒൻപത് വർഷമായി ഹരിപ്പാട് സ്വദേശിക്കൊപ്പം ഇവർ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവരുകയായിരുന്നു. എന്നാൽ, ഒരുവർഷമായി പിരിഞ്ഞുകഴിയുകയാണെന്നും പോലീസ് പറഞ്ഞു. പുനലൂരിലെ ജൂവലറിയിൽ ജോലിചെയ്തുവന്ന യുവാവിനെയും പോലീസ് കൂട്ടിക്കൊണ്ടുവന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. പന്തളം ഇൻസ്പെക്ടർ എസ്.ശ്രീകുമാറിനാണ് അന്വേഷണച്ചുമതല.Content Highlights: woman who went missing ten years ago was found from Panthalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented