ജോലി കിട്ടി നാലാംദിവസത്തെ ദേവീകൃഷ്ണയുടെ യാത്ര മരണത്തിലേക്ക്; ലാലിക്ക് ജീവൻ തിരിച്ചുകിട്ടിത് ആ ഫോൺകോൾ


അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടേയുള്ളൂ. നാലാംദിവസത്തെ യാത്രയാണ് മടക്കമില്ലാത്ത യാത്രയായത്. വെള്ളപ്പൊക്കസമയത്ത് വി.ആർ. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നത് റെയിൽവെ ട്രാക്ക്‌ വഴിയാണ്.

ലാലി ജോൺ, ദേവീകൃഷ്ണ

ചാലക്കുടി: സ്ഥിരമായി പോകാറുള്ള റോഡിൽ വെള്ളം കയറിയപ്പോൾ യാത്ര റെയിൽപ്പാലത്തിലൂടെയാക്കിയ സ്ത്രീ തീവണ്ടി വന്നപ്പോൾ വെള്ളത്തിൽ വീണു മരിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീയും ഒപ്പം വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റൊരു സ്ത്രീ പാലത്തിൽ കയറാതെ മാറി നിന്നതിനാൽ ദുരന്തത്തിന് സാക്ഷിയായി.

വി.ആർ. പുരം തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28)യാണ് മരിച്ചത്. ചെമ്പോത്തുമ്പാറ മുജീബിന്റെ ഭാര്യ പൗഷ(40)യ്ക്കാണ് പരിക്കേറ്റത്. ഇരുവരും അയൽവാസികളാണ്.

ശനിയാഴ്ച രാവിലെ 9.15-ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് 300 മീറ്റർ വടക്ക് പറയൻതോടിനു കുറുകെയുള്ള പാലക്കുഴി പാലത്തിലാണ് അപകടമുണ്ടായത്. ചാലക്കുടി ടൗണിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കാരായ ദേവീകൃഷ്ണയും പൗഷയും കണ്ണമ്പുഴ വീട്ടിൽ ലാലി ജോൺസണും ദിവസവും പോകുന്ന റോഡിൽ വെള്ളം കയറിയതിനാൽ യാത്ര തീവണ്ടിപ്പാളത്തിലൂടെയാക്കുകയായിരുന്നു.

പാലത്തിലേക്ക് കയറും മുമ്പ് ലാലിക്ക് ഒരു ഫോൺ വന്നതിനെ തുടർന്ന് അവർ വശത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈ സമയം ദേവീകൃഷ്ണയും പൗഷയും മുന്നോട്ടു നടന്ന് പാലത്തിലേക്ക് കയറി. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ കുട അല്പം മുന്നോട്ട്‌ ചരിച്ചുപിടിച്ചിരുന്നതായി പറയുന്നു.

തിരുവനന്തപുരത്തുനിന്ന്‌ മുംബൈയിലേക്ക് പോവുകയായിരുന്ന പ്രതിവാര എക്‌സ്‌പ്രസ് വന്നത് ഇവർക്ക് ശ്രദ്ധിക്കാനായില്ല. ചാലക്കുടിയിൽ സ്റ്റോപ്പില്ലാത്ത തീവണ്ടി വേഗത്തിലുമായിരുന്നു. അടുത്തെത്താറായ തീവണ്ടി കണ്ടപ്പോൾ പാലത്തിൽ കയറി നിൽക്കാവുന്ന സ്ഥലത്തേക്ക് എത്താനുള്ള സാവകാശവും ഇവർക്ക് കിട്ടിയില്ല.

തീവണ്ടിയും ഇവരും തമ്മിൽ കഷ്ടിച്ച്‌ അരമീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാൻ പരമാവധി അകലത്തേക്ക് നിൽക്കാനുള്ള ശ്രമത്തിനിടെ ഇരുവരും വീഴുകയായിരുന്നു. പാലത്തിനടിയിലെ തോടിന് സമാന്തരമായുള്ള റോഡിലേക്കാണ് ഇരുവരും വീണത്. എന്നാൽ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന കമ്പിയിലേക്ക് വീണ ദേവീകൃഷ്ണ ചെളിയിലേക്ക് താഴുകയും ചെയ്തു. പൗഷ വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്തു.

കണ്ടുനിന്ന ലാലി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ പൗഷയെ രക്ഷിച്ചു. ദേവീകൃഷ്ണയും ഉണ്ടെന്ന വിവരം അറിഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചു.

ഇരവിമംഗലം പുഴമ്പള്ളത്ത് ഉണ്ണികൃഷ്ണന്റെ മകളാണ് ദേവീകൃഷ്ണ. മകൾ: ധ്രുവനന്ദ (ഒന്നാം ക്ലാസ് വിദ്യാർഥിനി, ചാലക്കുടി എസ്.എച്ച്. സ്‌കൂൾ). സംസ്‌കാരം ഞായറാഴ്ച 10-ന് നഗരസഭാ ശ്മശാനത്തിൽ.

ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്നുദിവസം

ചാലക്കുടി: അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടേയുള്ളൂ. നാലാംദിവസത്തെ യാത്രയാണ് മടക്കമില്ലാത്ത യാത്രയായത്. വെള്ളപ്പൊക്കസമയത്ത് വി.ആർ. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നത് റെയിൽവെ ട്രാക്ക്‌ വഴിയാണ്. അപകടത്തിൽപ്പെട്ടവരും ആ പാത പിന്തുടർന്നുവെന്നുമാത്രം. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് മഴയും പ്രളയഭീഷണിയുമൊക്കെയുണ്ടായിട്ടും ഇവരെ തൊഴിൽശാലകളിലേക്ക് മുടങ്ങാതെ പോകാൻ പ്രേരിപ്പിക്കുന്നത്.

ബിരുദധാരിയായ ദേവീകൃഷ്ണ റെയിൽവെ സ്റ്റേഷനു സമീപം അമ്പലനടയിലെ ഒരു കംപ്യൂട്ടർസ്ഥാപനത്തിലാണ് ജോലിക്ക് കയറിയിരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു പരിക്കേറ്റ പൗഷയുടെ ജോലി. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്ത് അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിന് വിസ ശരിയായത്.

ഫോൺ വന്നപ്പോൾ നിന്നു; ലാലിക്ക് ജീവൻ തിരിച്ചുകിട്ടി

ചാലക്കുടി: ഞങ്ങൾ മൂന്നുപേരും ഒന്നിച്ച് ജോലിക്കു പോകുകയായിരുന്നു. സാധാരണ പോകാറുള്ള റോഡിൽ വെള്ളം കണ്ടപ്പോൾ തീവണ്ടിപ്പാതയിലൂടെ നടന്നു.

ദേവീകൃഷ്ണയും പൗഷയും മുന്നിലും ഞാൻ പിന്നിലുമായിരുന്നു. എനിക്ക് ഈ സമയം ഫോൺ വന്നപ്പോൾ നോക്കാൻ നിന്നു. അതിനിടയിൽ അവർ രണ്ടുപേരും റെയിൽപാലത്തിൽ കയറിയിരുന്നു. തീവണ്ടിയുടെ സൈറൺ കേട്ട് നോക്കുമ്പോഴേക്കും അടുത്തെത്തിക്കഴിഞ്ഞിരുന്നു. അവർ പെട്ടെന്ന് വശത്തേക്ക് മാറുന്നതു കണ്ടു. ഞാനും മാറി. പെട്ടെന്ന് അവിടെ നടക്കുന്നത് കണ്ട് ഞാൻ കണ്ണടച്ചു. തീവണ്ടി പോയിക്കഴിഞ്ഞപ്പോൾ പാലത്തിലെത്തി താഴേക്ക് നോക്കിയപ്പോൾ ഒരാളുടെ കൈ പൊന്തിക്കിടക്കുന്നതു കണ്ടു. താഴെ വന്നപ്പോൾ ചിലർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവരോടാണ് വിവരം പറഞ്ഞത്.

റെയിൽപ്പാലത്തിൽ കയറല്ലേ, അത് കയറിനിൽക്കാനുള്ളതല്ല

തൃശ്ശൂർ: റെയിൽപ്പാലവും പാളവും കാൽനടയ്ക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് റെയിൽവേ നിരന്തരം ഓർമിപ്പിക്കുന്നതാണ്. പാലത്തിൽ നിശ്ചിതദൂരത്തിൽ പ്ലാറ്റ്ഫോമുകൾ പണിതിരിക്കുന്നത് കാൽനടക്കാർക്ക് കയറിനിൽക്കാനാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാൽ, അത്തരം പ്ലാറ്റ്ഫോമുകൾ ട്രാക്ക്മാൻമാർക്ക് തീവണ്ടി പോകുമ്പോൾ കയറിനിന്ന് പരിശോധിക്കാനുള്ളതാണ്.

റെയിൽപ്പാലത്തിന് സമാന്തരമായി കേരളത്തിൽ അപൂർവം ചിലയിടങ്ങളിൽ റെയിൽവേതന്നെ നടപ്പാലം നിർമിച്ചിട്ടുണ്ട്. അതല്ലാതെ ഒരിടത്തും പാലത്തിലോ പാളത്തിലോ കയറാൻ പാടില്ല. പാളത്തിൽ കയറുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

Content Highlights: Woman who fell from railway track into floodwater dies in Thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented