സാരി മോഷ്ടിച്ച സ്ത്രീയെ ഒരുമാസത്തിനുശേഷം കണ്ടെത്തി; പിടിവീണത് ഭര്‍ത്താവിനൊപ്പം വീണ്ടുമെത്തിയപ്പോള്‍


അബദ്ധം പറ്റിയതാണെന്നു സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിച്ചതോടെ കേസെടുക്കേണ്ടെന്നും മോഷ്ടിച്ച സാരിയുടെ പണം തിരിച്ചുകിട്ടിയാല്‍ മതിയെന്നും കടക്കാരന്‍ പോലീസിനോട് പറഞ്ഞു.

പ്രതീകാത്മക ചിത്രം

ഗുരുവായൂര്‍: സാരി മോഷ്ടിച്ചുകടന്ന സ്ത്രീ ഒരു മാസത്തിനുശേഷം വീണ്ടും കടയിലെത്തിയപ്പോള്‍ സി.സി.ടി.ടി. ക്യാമറ പകര്‍ത്തിയ മുഖം ഓര്‍ത്തുവച്ച കടക്കാരന്‍ കൈയോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച രാത്രി ഗുരുവായൂര്‍ കിഴക്കേനടയിലെ വസ്ത്രക്കടയിലാണ് സംഭവം.

തൃപ്രയാര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനൊപ്പം പിടിയിലായത്. കഴിഞ്ഞ മാസവും ഭര്‍ത്താവിനൊപ്പംതന്നെ കടയില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. ആ സമയം കടയില്‍ ഒരു ജീവനക്കാരനേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ മടങ്ങി ഏറെനേരം കഴിഞ്ഞാണ് കടയുടമ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടത്. അന്ന് പോലീസില്‍ വിവരം സൂചിപ്പിച്ചിരുന്നു. ദ്യശ്യം മൊബൈലില്‍ പകര്‍ത്തി പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി സ്ത്രീ വീണ്ടും കടയിലേക്ക് വന്നപ്പോള്‍ സംശയം തോന്നിയ കടയുടമ മൊബൈലില്‍ സൂക്ഷിച്ചിരുന്ന ദൃശ്യം ഒത്തുനോക്കി ഉറപ്പുവരുത്തി.

ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍ തടഞ്ഞുവെച്ചു.

അബദ്ധം പറ്റിയതാണെന്നു സ്ത്രീ കരഞ്ഞുകൊണ്ട് അപേക്ഷിച്ചതോടെ കേസെടുക്കേണ്ടെന്നും മോഷ്ടിച്ച സാരിയുടെ പണം തിരിച്ചുകിട്ടിയാല്‍ മതിയെന്നും കടക്കാരന്‍ പോലീസിനോട് പറഞ്ഞു. പണം കൊടുക്കാമെന്ന ധാരണയില്‍ സ്ത്രീയെയും ഭര്‍ത്താവിനെയും പറഞ്ഞുവിട്ടു.

Content Highlights: woman stealing saree from shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented