പോസ്റ്റോഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമയം നടത്തുന്ന ബി.എൻ. സിന്ധു
പനങ്ങാട്: സര്‍ക്കാര്‍ ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡ് സമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലിക്കുള്ള അവസാന ചാന്‍സും നഷ്ടമായി. ഇതില്‍ പ്രതിഷേധവുമായി പനങ്ങാട് പോസ്റ്റോഫീസിന് മുന്നില്‍ വീട്ടമ്മയുടെ കുത്തിയിരിപ്പു സമരം. കുമ്പളം വടക്കടത്ത് ബി.എന്‍. സിന്ധുവാണ് ശനിയാഴ്ച ഉച്ചയ്ക്ക് പനങ്ങാട് പോസ്റ്റോഫീസിന് മുന്നില്‍ കുത്തിയിരിപ്പു സമരവുമായെത്തിയത്.
ആരോഗ്യവകുപ്പില്‍ പാര്‍ട്ട് ടൈം അറ്റന്‍ഡര്‍ തസ്റ്റികയില്‍ സ്ഥിരം ജോലിക്കുള്ള ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ സെപ്തംബര്‍ 22-ന് എറണാകുളം ഡി.എം.ഒ. ഓഫീസില്‍ നിന്ന് ഇന്റര്‍വ്യൂ കാര്‍ഡ് അയച്ചിരുന്നു. എന്നാല്‍ രജിസ്റ്റേര്‍ഡായി അയച്ച കാര്‍ഡ് ലഭിച്ചില്ലെന്ന് സിന്ധു പറയുന്നു.
ജോലിക്കുള്ള അന്വേഷണവുമായി സ്ഥിരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കയറിയിറങ്ങാറുളള സിന്ധു പതിവു പോലെ ചെന്നപ്പോളാണ് അവസരം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഡി.എം.ഒ.യെ കണ്ട് വിവരം അറിയിച്ചപ്പോള്‍ ഇന്റര്‍വ്യൂ കഴിഞ്ഞു പോയതായും പറഞ്ഞു. തുടര്‍ന്നാണ് സിന്ധു പോസ്റ്റോഫീസിന് മുന്നിലെത്തി കുത്തിയിരിപ്പു സമരം നടത്തിയത്.
രജിസ്റ്റേര്‍ഡ് കാര്‍ഡ് തനിക്കു നല്‍കാതെ തിരിച്ചയച്ച പോസ്റ്റോഫീസ് അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും, കെ. ബാബു എം.എല്‍.എ., ഹൈബി ഈഡന്‍ എം.പി. എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും സിന്ധു പറഞ്ഞു. പനങ്ങാട് പോലീസെത്തി അനുനയിപ്പിച്ചതോടെയാണ് സിന്ധു സമരത്തില്‍നിന്നു പിന്‍വാങ്ങിയത്.
Content Highlights: woman stages protest infront of post office alleges negligence from the officials
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..