പ്രതീകാത്മക ചിത്രം
വയനാട്: ഭര്‍ത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ ഇരുപത്തേഴുകാരിയും ഇരുപത്താറുകാരനായ കാമുകനും പിടിയില്‍. കൂരാച്ചുണ്ട് സ്വദേശിനിയായ യുവതിയെയും യുവാവിനെയും വയനാട് ജില്ലയിലെ വൈത്തിരിയില്‍നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ നാലാം തീയതിയാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം ബന്ധുക്കള്‍ പരാതി നല്‍കി. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും പ്രേരണാക്കുറ്റത്തിന് യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്.
പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.
Content Highlights: woman ran away leaving her husband and 3 children, 27-year-old and 26-year-old arrested in wayanad
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..