സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങി; അമ്മ നോക്കിനില്‍ക്കേ മകള്‍ ലോറിയിടിച്ച് മരിച്ചു


റെനിഷ

വിയ്യൂര്‍: സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങിയ ഉടന്‍ വിദ്യാര്‍ഥിനി ചരക്കുലോറി ഇടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാവിലെ എട്ടേകാലോടെ വീടിനു മുമ്പിലാണ് അപകടമുണ്ടായത്.

വീട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. തൃശ്ശൂരില്‍നിന്ന് മുളങ്കുന്നത്തുകാവ് എഫ്.സി.ഐ. ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയാണ് ഇടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തൃശ്ശൂരില്‍നിന്ന് വിയ്യൂരിലേക്കുള്ള റോഡില്‍ ഇടതുഭാഗത്താണ് ഇവരുടെ വീട്. ഇവിടെനിന്നിറങ്ങി റോഡ് മുറിച്ചുകടന്നുവേണം തൃശ്ശൂരിലേക്ക് പോകാന്‍. എന്നാല്‍, വീട്ടില്‍നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം.



ഇടിയേറ്റുവീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്ക് മരണത്തിനിടയാക്കി. മകള്‍ പോകുന്നത് നോക്കി വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു അമ്മ സുനിത. സുനിതതന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ച് റെനിഷയെ ആശുപത്രിയിലെത്തിച്ചത്.

ഒന്നരവര്‍ഷംമുന്‍പ് കോവിഡ് ബാധിച്ചായിരുന്നു അച്ഛന്റെ മരണം. തുടര്‍ന്ന് വീടുകളില്‍ ട്യൂഷന്‍ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. വീടിനോട് ചേര്‍ന്ന് അമ്മ സുനിത ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. നര്‍ത്തകികൂടിയാണ് റെനിഷ. സഹോദരി: രേഷ്‌ന. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം വ്യാഴാഴ്ച 11.30-ന് പാറമേക്കാവ് ശാന്തിഘട്ടില്‍.

Content Highlights: Woman killed in road accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented