ഷഹാന
മേപ്പാടി: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിനി ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ശൗചാലയത്തില്‍ പോയി മടങ്ങുമ്പോള്‍ ആനയുടെ ചിന്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് മരണം എന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്താനാകൂ. ഇടതുകാലിന് പരിക്കുണ്ട്. പ്രത്യക്ഷത്തില്‍ മൃതദേഹത്തില്‍ മറ്റുപരിക്കുകള്‍ ഇല്ല.
ചെമ്പ്രമലയുടെ താഴ്‌വാരത്ത് ഉള്‍വനത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് അപകടം. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ എത്തിക്കാനും ബുദ്ധിമുട്ടി. 8.14-ഓടെ മേപ്പാടി സ്വകാര്യാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഷഹാന മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഷഹാനയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ഒരു ഏലത്തോട്ടമാണ് എളമ്പിലേരി എസ്റ്റേറ്റ്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ടെന്റില്‍ താമസിക്കുന്ന സൗകര്യമാണ് റിസോര്‍ട്ട് ഉടമകള്‍ ഒരുക്കിയിരിക്കുന്നത്.
Content Highlights: Kannur native Shahana killed in wild elephant attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..