ലൂസി ഈപ്പൻ
കാഞ്ഞിരപ്പള്ളി: മാനസികവെല്ലുവിളി നേരിടുന്ന മകന്‍ തീപ്പെട്ടി കത്തിച്ച് ഇട്ടതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അര്‍ബുദരോഗിയായ വീട്ടമ്മ മരിച്ചു. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ തീപ്പെട്ടി ഉരച്ചപ്പോള്‍ ഇവരുടെ വസ്ത്രത്തില്‍ തീ പടരുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മറ്റൊരു സ്ഥാപനത്തില്‍ നിര്‍ത്തിയിരുന്ന 19 വയസ്സുള്ള മകനെ ഒരാഴ്ച മുന്‍പാണ് വീട്ടില്‍ കൊണ്ടുവന്നത്. സംഭവം നടക്കുന്ന ദിവസം മകന്‍ കിടക്കുന്നതിനുമുമ്പേ ലൂസി ഉറങ്ങിപ്പോയിരുന്നു.
ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നപ്പോള്‍ ലൂസി എഴുന്നേറ്റെങ്കിലും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അടുത്ത മുറിയിലുണ്ടായിരുന്ന മറ്റ് മക്കള്‍ അയല്‍വാസികളെയുംകൂട്ടി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു.
മറ്റ് മക്കള്‍: ജെയ്‌സണ്‍, ജോയ്സ്, ജോജി. സംസ്‌കാരം ബുധനാഴ്ച കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
Content Highlights: Woman dies of burn injuries
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..