കോട്ടയത്ത് ലോറി ബൈക്കിലിടിച്ച് യാത്രക്കാരി മരിച്ചു; ബന്ധുവിന് ഗുരുതരപരിക്ക്


അപകടം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം

കോട്ടയം: അമിതവേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ച് യാത്രക്കാരി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ബന്ധുവായ യുവാവിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇളങ്ങുളം രണ്ടാംമൈലിന് സമീപമായിരുന്നു അപകടം.

പനമറ്റം മാടത്താനില്‍ ലേഖ (44) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനില്‍ അര്‍ജുന്‍ കൃഷ്ണന്‍ (22) ചികിത്സയിലാണ്. ലേഖയുടെ സഹോദരിയുടെ മകനാണ് അര്‍ജുന്‍.

അമിതവേഗത്തിലെത്തിയ ലോറി, സംസ്ഥാനപാതയില്‍നിന്ന് വീട്ടിലേക്ക് കയറുകയായിരുന്ന ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ലേഖയുടെ ദേഹത്തുകൂടി ലോറി കയറുകയും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയും ചെയ്തു.

പത്തനാപുരത്തുനിന്ന് വാഴക്കുളത്തേക്ക് പോവുന്ന ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. ലോറി ഡ്രൈവര്‍ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തില്‍ ഗീരീഷ് (48) നെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: woman dies as lorry hits bike at kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023

Most Commented